ഡോ. ​സ​ഫ​റു​ല്‍ ഇ​സ്​​ലാം ഖാ​ന് ജൂ​ണ്‍ 22 വ​രെ ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ന​ല്‍കി ഡൽഹി ഹൈക്കോടതി
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ലെ ഇ​സ്​​ലാ​മോ​ഫോ​ബി​യ​യെ അപലപിച്ച് രംഗത്തെത്തിയതിന് കുവൈത്തിന് ന​ന്ദി പറഞ്ഞ് ട്വീ​റ്റ് ചെയ്തതിന്‍റ പേ​രി​ല്‍ ഡ​ല്‍ഹി പൊ​ലീ​സ് രാജ്യദ്രോഹ കേസ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ഡൽഹി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​സ​ഫ​റു​ല്‍ ഇ​സ്​​ലാം ഖാ​ന് താൽക്കാലിക ആശ്വാസം. രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ലെ ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ഡ​ല്‍ഹി ഹൈ​കോ​ട​തി അദ്ദേഹത്തിന് ജൂ​ണ്‍ 22 വ​രെ ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ന​ല്‍കി. ഖാ​നെ​തി​രെ ഡ​ല്‍ഹി പൊ​ലീ​സി​​ന്‍റ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ജ​സ്​​റ്റി​സ് മ​നോ​ജ് കു​മാ​ര്‍ ഓ​ഹ്രി​യു​ടെ ഹൈ​കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ജൂ​ണ്‍ 22ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പായി ത​ല്‍സ്ഥി​തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി.

അ​തേ​സ​മ​യം ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് ഖാ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍പ്പി​ച്ച മ​റ്റൊ​രു ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് തീ​രു​മാ​നം ഡ​ല്‍ഹി സ​ര്‍ക്കാ​റി​ന് വി​ട്ടു. സഫറുല്‍ ഇ​സ്​​ലാം ഖാ​ന് വേ​ണ്ടി അ​ഡ്വ. വൃ​ന്ദ ഗ്രോ​വ​ര്‍ ഹാ​ജ​രാ​യി. യു​ക്തി​സ​ഹ​മാ​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഡ​ല്‍ഹി സ​ര്‍ക്കാ​റി​ന് നി​ര്‍ദേ​ശം ന​ല്‍കി ഹ​ര​ജി തീ​ര്‍പ്പാ​ക്കു​ക​യാ​ണെ​ന്ന് ജ​സ്​​റ്റി​സു​മാ​രാ​യ രാ​ജീ​വ് സ​ഹാ​യ് എ​ന്‍ഡ്ലോ, സം​ഗീ​ത ധിം​ഗ്ര എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter