രാജ്യത്ത് പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാൻ
തെഹ്റാന്‍: ആണവ കരാറിൽനിന്ന് യു.എസ് പിന്മാറിയതിനുശേഷം ഏർപ്പെടുത്തിയ വ്യാപാര വിലക്കുകള്‍ നിലനില്‍ക്കുന്നതിനിടെ രാജ്യത്ത് പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാൻ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ടെലിവിഷന്‍ പ്രസംഗത്തിലൂടെ അറിയിച്ചു. ക്രൂഡ് ഓയില്‍ കേന്ദ്രമായ ഖുസസ്ഥാന്‍ പ്രവിശ്യയിൽ കണ്ടെത്തിയിരിക്കുന്ന ഈ എണ്ണപ്പാടത്ത് 53 ബില്യണ്‍ ക്രൂഡ് ഓയില്‍ നിക്ഷേപമാണോള്ളതെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ രാജ്യത്തെ ക്രൂഡ് ഓയില്‍ ശേഖരം മൂന്നിലൊന്നായി കൂടുമെന്നും റൂഹാനി അറിയിച്ചു. 80 മീറ്റര്‍ ആഴത്തിലും 2400 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരത്തിലുമുള്ള എണ്ണപ്പാടം ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണപ്പാടമായാണ് കണക്കാക്കപ്പെടുന്നത്. അഹ്‌വാസിലുള്ള 65 ബാരല്‍ ബില്യണ്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള പാടമാണ് ഒന്നാമത്തേത്. ഇറാനിയന്‍ ജനതയ്ക്ക് സര്‍ക്കാരിന്റെ ചെറിയ സമ്മാനം എന്നാണ് ഹസ്സന്‍ റുഹാനി ഇതേക്കുറിച്ച് പറഞ്ഞത്. ഇറാനിയന്‍ എണ്ണക്കച്ചവടത്തിന് വൈറ്റ് ഹൗസ് വിലക്കേര്‍പ്പെടുത്തിയ ദിവസങ്ങളില്‍ ഇറാനിയന്‍ എന്‍ജിനീയര്‍മാരും 53 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള എണ്ണപ്പാടം കണ്ടുപിടിച്ചു എന്നും റുഹാനി കൂട്ടിച്ചേര്‍ത്തു. 150 ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപത്തൊടെ എണ്ണ ശേഖരത്തിൽ നാലാമതാണ് ഇറാൻ. പ്രകൃതിവാതക ശേഖരത്തില്‍ രണ്ടാംസ്ഥാനത്തും ഇറാനാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter