റോഹിങ്ക്യൻ വംശഹത്യ ക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ ഗാംബിയയുടെ ഹരജി
ബഞ്ചുൽ:  റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ സർക്കാർ നടത്തിയ വംശഹത്യക്കെതിരേ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആഫ്രിക്കൻ രാജ്യമായ ഗാംബിയ കേസ് ഫയൽ ചെയ്തു. മ്യാൻമർ ഭരണകൂടത്തിൻറെ വംശഹത്യക്കെതിരെ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് ഗാംബിയൻ നീതിന്യായ മന്ത്രി അബുബക്കർ തമ്പദോ അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടു. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടുന്ന ഐക്യരാഷ്ട്രസഭയുടെ പരമോന്നത നിയമ സ്ഥാപനമാണ് ലോക കോടതി. നമുക്ക് ചുറ്റും നടക്കുന്ന ഭീകരമായ അതിക്രമങ്ങൾക്കൊപ്പം ലോകം ഒന്നിച്ചുനിൽക്കരുതെന്ന സന്ദേശം മ്യാൻമറിനും അന്താരാഷ്ട്ര സമൂഹത്തിനും നൽകേണ്ടതിനാലാണ് ഈ നടപടിയെന്ന് തമ്പദോ പറഞ്ഞു. ഗാംബിയയും മ്യാൻമറും 1948 ലെ വംശഹത്യ കൺവെൻഷനിൽ ഒപ്പിട്ട രാജ്യങ്ങളാണ്. ഇത് വംശഹത്യ നടത്തുന്നതിൽ നിന്ന് രാജ്യങ്ങളെ വിലക്കുന്ന കരാറാണ്. വംശഹത്യ നമ്മുടെ കണ്ണിനുമുന്നിൽ നടക്കുമ്പോൾ ഞങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നത് നമ്മുടെ തലമുറയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം  കൂട്ടിച്ചേർത്തു. 2017 ആഗസ്ത് മുതൽ 730,000 ത്തിലധികം റോഹിന്‍ഗ്യന്‍ മുസ്‌ലിംകൾ ബംഗ്ളാദേശിലേക്കടക്കം പാലായനം ചെയ്യേണ്ടി വന്നിരുന്നു. ആയിരക്കണക്കിന് അഭയാർത്ഥികൾ മറ്റു രാജ്യങ്ങൾ സ്വീകരിക്കാൻ തയ്യാറാവാതെ കടലിൽ കുടുങ്ങി കിടക്കുന്ന വാർത്തകളും പുറത്തുവന്നിരുന്നു കൊലപാതകം, കൂട്ടമാനഭംഗം തുടങ്ങിയ കുറ്റങ്ങളാണ് മ്യാൻമർ സുരക്ഷാ സേനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സൈന്യത്തിന് നിർണായകമായ സ്വാധീനമുള്ള മ്യാൻമർ സർക്കാർ നിഷേധിക്കുകയാണ്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter