പ്രിൻസ് ബിൻ സൽമാൻ അൽ ഖലീഫ പുതിയ ബഹ്റൈൻ പ്രധാനമന്ത്രി
മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചതിനെ തുടർന്ന് കിരീടാവകാശി പ്രിൻസ് ബിൻ സൽമാൻ അൽ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നിയമിച്ചു. രാജകീയ ഉത്തരവ് ഉദ്ധരിച്ച്‌ ഔദ്യോഗിക വാര്ത്താ ഏജന്സി ബിഎൻഎ അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രിയായി നിയമിതാനാകും മുമ്പ് രാജ്യത്തിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രിയുടെ അവസാന കാലത്ത് അദ്ദേഹം യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചിരുന്നു. പ്രധാനമന്ത്രി പ്രിന്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ബുധനാഴ്ച രാവിലെ അമേരിക്കയിലെ ആശുപത്രിയിലാണ് അന്തരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter