മരണ ശേഷമുള്ള ജീവിതം സുഖകരമാക്കാനുള്ള വേദിയാണ് ഈ ലോകജീവിതം, അതിന് വേണ്ടത് സൃഷ്ടാവിന്റെ കല്‍പന അനുസരിക്കൽ, ബോളിവുഡ് ഉപേക്ഷിച്ച സനാഖാന്റെ  ഈ കുറിപ്പ് ഏറെ ഹൃദയ സ്പർശിയാണ്
കൊറോണവൈറസ് മഹാമാരി ലോകത്ത് ഒന്നാകെ വ്യാപിച്ചതോടെ ആളുകൾ ഏകാന്തതയിലേക്കും ആഴത്തിലുള്ള ചിന്തകളിലേക്കും കൂട്ട് കൂടിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. താൻ എവിടെനിന്നു വരുന്നു എവിടേക്ക് പോകുന്നു, മനുഷ്യ ജീവിതത്തിന്റെ അർത്ഥമെന്താണ് തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യന്റെ ഉള്ളിൽനിന്ന് സ്വയമേ ഉണ്ടാവുന്നവയാണ്. എന്നാൽ ദൈനംദിന തിരക്കുകളും സമ്പത്ത് നേടിയെടുക്കാനുള്ള ഓട്ടപ്പാച്ചിലുകളും മനുഷ്യനെ അത്തരം ചിന്തകളിൽ നിന്ന് പൂർണ്ണമായും മാറ്റിനിർത്തും. എന്നാൽ ലോക്ക് ഡൗണിൽ ഇത്തരം ചിന്തകൾക്ക് ദീർഘമായ സമയമാണ് മനുഷ്യന് ലഭിച്ചത്.

ആഴത്തിലുള്ള ഇത്തരം ചിന്തകൾ ജീവിതം തന്നെ മാറ്റി മറിക്കുന്നതാണ്. പ്രമുഖ ടെലിവിഷന്‍ താരവും ബോളിവുഡ് നടിയുമായ സനാഖാൻ സിനിമയുടെ വെള്ളിവെളിച്ചത്തോടും ഗ്ലാമറിനോടും വിടപറഞ്ഞ് മതവിശ്വാസത്തിലേക്ക് തിരിയുന്നതായി പ്രഖ്യാപിച്ചത് ഈ ചിന്തകൾ മനസ്സിനെ മഥിച്ചത് കൊണ്ടായിരുന്നു. മാസങ്ങൾക്കുമുമ്പ് സനാ ഖാന്റെ കൂടെ ദംഗൽ എന്ന ആമിർ ഖാൻ നായകനായ സിനിമയിൽ അഭിനയിച്ച് പ്രശസ്തയായ കശ്മീരി സ്വദേശി സൈറ വാസിമും ആത്മീയതയുടെ പാത താൻ തിരഞ്ഞെടുക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രമുഖ മോഡലും നര്‍ത്തകയിയുമായ സനാഖാന്‍ സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ് 2013 ല്‍ പുറത്തു വന്ന മലയാളം സിനിമ ക്‌ളൈമാക്‌സിലെ നായികയായിരുന്നു. സല്‍മാന്‍ഖാന്‍ നായകനായ ജെയ് ഹോ ഉള്‍പ്പെടെയുള്ള ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ്‌ബോസ്, ഝലക്ക് ദിഖ്‌ലാജാ 7, ഫീയര്‍ ഫാക്ടര്‍: ഖത്രോം കേ ഖിലാഡി തുടങ്ങിയ ടെലിവിഷന്‍ പരിപാടികലൂടെയാണ് ഇവര്‍ കൂടുതല്‍ പ്രശസ്തയായത്. അഞ്ചു ഭാഷകളില്‍ 14 സിനിമകള്‍ ചെയ്തിട്ടുള്ള താരം 50 പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം 2012 ബിഗ്‌ബോസ് ടെലിവിഷന്‍ ഷോയിലെ ഫൈനലിസ്റ്റായിരുന്നു. തെലുങ്കിലും കന്നഡത്തിലും ഒട്ടേറെ സിനികമകള്‍ ചെയ്തിട്ടുണ്ട്.

ഇങ്ങനെ പ്രശസ്തിയുടെയും സമ്പത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്നൊരാൾ ഒരു സുപ്രഭാതത്തിൽ എന്തുകൊണ്ട് അവയെല്ലാം ഉപേക്ഷിക്കുന്നു എന്ന ചോദ്യം ബോളിവുഡിനെയും ബോളിവുഡിനെ മനസ്സിൽ പ്രതിഷ്ഠിച്ച അനേകായിരങ്ങളെയും അമ്പരപ്പിക്കാതിരിക്കില്ല. സനാ ഖാന്റെ കുറിപ്പ് വായിക്കാം,

"എന്റെ ജീവിതത്തിലെ നിര്‍ണായക വേളയില്‍ നിന്നുകൊണ്ടാണ് ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. വര്‍ഷങ്ങളായി ഞാന്‍ സിനിമാ രംഗത്ത് ജീവിക്കുകയായിരുന്നു. ഈ കാലത്ത് പ്രശ്‌സ്തി കൊണ്ടും പണം കൊണ്ടും ഞാന്‍ ജീവിക്കുകയായിരുന്നു. എന്നെ സ്‌നേഹിച്ച്‌ എന്റെ ഫാന്‍സിന് നന്ദി. എന്നാല്‍ കുറച്ചു നാളുകളായി ഞാന്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയുകായിരുന്നു.

ശരിക്കും ജീവിതത്തിന്റെ ലക്ഷ്യം പണവും പ്രശ്‌സ്തിയും മാത്രമാണോ. നിസ്സഹായരാവരെ സഹായിക്കല്‍ ഒരാളുടെ ധര്‍മമല്ലേ. ഏതുനേരത്തും മരിച്ചു പോവാമെന്ന് ഒരു മനുഷ്യന്‍ ചിന്തിക്കേണ്ടതില്ലേ. മരണത്തിനു ശേഷം എന്താണ് സംഭവിക്കുക. കുറച്ചു നാളുകളായി ഞാന്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയായിരുന്നു. പ്രത്യേകിച്ചു. എന്റെ മരണ ശേഷം എനിക്ക് എന്തു സംഭവിക്കുമെന്ന ചോദ്യത്തിന്. എന്റെ മതത്തില്‍ ഇതേ കുറിച്ച്‌ പഠിച്ചപ്പോള്‍ മരണ ശേഷമുള്ള ജീവിതം സുഖകരമാക്കാനുള്ള വേദിയാണ് ഈ ലോകജീവിതമെന്ന് എനിക്ക് മനസ്സിലായി. സൃഷ്ടാവിന്റെ കല്‍പന അനുസരിച്ച്‌ ജീവിക്കുമ്പോഴാണ് അത് സാധ്യമാവുന്നത്. സമ്പത്തും പ്രശസ്തിയുമല്ല അവന്റെ ലക്ഷ്യമാവേണ്ടത്, അതിനാല്‍ ഈ നിമിഷം മുതല്‍ എന്നെന്നേക്കുമായി സിനിമാ ലോകം വിടുകയാണെന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്. സൃഷ്ടാവിന്റെ കല്‍പന അനുസരിച്ച്‌, മാനവികതക്കായി ജീവിക്കും. എന്റെ പ്രായശ്ചിത്തം ദൈവം സ്വീകരിക്കാനും എനിക്ക് സ്ഥിരോത്സാഹം നല്‍കാനും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാര്‍ പ്രാര്‍ത്ഥിക്കണം. ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്.ഇത് എന്റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്,എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു

കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്‍കി. പുതിയ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇന്‍സ്റ്റാഗ്രാമിലെ പഴയ ഫോട്ടോകളും ഡാന്‍സ് വീഡിയോകളും താരം പൂര്‍ണമായും എടുത്തുകളഞ്ഞിട്ടുണ്ട്. പണവും സമ്പത്തുമല്ല മറിച്ച്, മന സംതൃപ്തിയാണ് ലോകത്തെ ഏറ്റവും വലിയ ധനം എന്ന മുഹമ്മദ് നബിയുടെ വാക്കുകളാണ് ഇവിടെ അന്വർത്ഥമാകുന്നത്. ദൈവിക സ്മരണ കൊണ്ടേ ഹൃദയത്തിന് ശാന്തി ലഭിക്കുകയുള്ളൂ എന്ന ഖുർആനിക വചനവും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter