ഡൽഹി കലാപത്തെക്കുറിച്ച്  അന്വേഷണം നടത്താൻ വിദഗ്ദസമിതിയെ നിയോഗിച്ചു
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ വടക്ക് കിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപ കേസ് ഡൽഹി പൊലീസ് അട്ടിമറിക്കുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെ കലാപത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്താൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കോൺസ്റ്റിട്യൂഷനൽ കണ്ടക്ട് കമ്മിറ്റി വിദഗ്ദസമിതിയെ നിയോഗിച്ചു.

വിരമിച്ച സുപ്രീം കോടതി, ഹൈക്കോടി ജഡ്ജിമാര്‍, മുന്‍ സിവില്‍ സര്‍വന്റുകള്‍ ഉള്‍പ്പെട്ട ആറംഗ വിദഗ്ദ സമിതിയാണ് കലാപം അന്വേഷിക്കുന്നത്. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോകൂര്‍, ദില്ലി, മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ ജസ്റ്റിസ് എ.പി.ഷാ, മുന്‍ ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.എസ്. സോദി, മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്‌മെന്റ് മുന്‍ ഡയറക്ടര്‍ ജനറല്‍ മീരന്‍ ചദ്ദ ബോര്‍വങ്കര്‍ (ഐപിഎസ്) എന്നിവരാണ് വിദഗ്ദ സമിയിലെ അംഗങ്ങള്‍. കലാപത്തിന് മുമ്പും ശേഷവുമുള്ള കാര്യങ്ങളെ കുറിച്ച്‌ കമ്മിറ്റി സമഗ്രമായ അന്വേഷണം നടത്തും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ ദില്ലിയില്‍ സമരം ചെയ്തവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ ഫെബ്രുവരി മാസത്തോടെയാണ് കലാപം അഴിച്ച് വിട്ടത്. ഇതിൽ 53 പേരാണ് ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി കൊല്ലപ്പെട്ടത്. കലാപത്തിനിടയാക്കുന്ന രീതിയിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളെ വെറുതെ വിട്ട് ഉമര്‍ ഖാലിദ് അടക്കമുള്ള നിരവധി വിദ്യാര്‍ത്ഥി നേതാക്കളെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter