മ്യാൻമർ സൈന്യം തുടച്ച് നീക്കിയ റോഹിങ്ക്യൻ ഗ്രാമം യുഎൻ മാപ്പുകളിൽ നിന്നും പുറത്ത്
ജനീവ: മൂ​ന്നു വ​ര്‍​ഷം മുമ്പ് മ്യാ​ന്മ​ർ സേ​ന തീ​വെ​ച്ചും ബു​ള്‍​ഡോ​സഡോസറുകൾ ഉപയോഗിച്ചും തകർത്തെറിഞ്ഞ റോഹിങ്ക്യന്‍ ​ഗ്രാ​മ​ങ്ങ​ള്‍ യു.​എ​ന്‍ പു​റ​ത്തു​വി​ട്ട ദേ​ശീ​യ ഭൂ​പ​ട​ത്തി​ല്‍​നി​ന്നും പുറത്ത്. ബംഗ്ലാദേശിൽ നിന്നും മൂന്ന് മൈൽ മാത്രം അകലെയുള്ള അതിർത്തിയായി കണക്കാക്കുന്ന നായിഫ് പുഴയോരത്തുള്ള 7.5 ലക്ഷം ജനങ്ങൾ താമസിച്ചിരുന്ന കാൻകിയാ ഗ്രാമമാണ് ഐക്യരാഷ്ട്ര സഭ പുറത്തു വിട്ടു ദേശീയ മാപ്പിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

വം​ശീ​യ ഉ​ന്മൂ​ല​നത്തിന്റെ കൃത്യമായി ഉദാഹരണം എന്ന് യു.​എ​ൻ തന്നെ ചൂണ്ടിക്കാട്ടിയ മ്യാൻമർ സർക്കാരിന്റെ നീച കൃത്യത്തിന് ഭൂ​പ​ട​ത്തി​ലൂടെ യു.​എ​ൻ പ​രോ​ക്ഷ പി​ന്തു​ണ നൽകിയത് ഏറെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഗ്രാമം നിലനിന്ന പ്രദേശത്ത്​ സ​ര്‍​ക്കാ​ര്‍, സൈ​നി​ക കെ​ട്ടി​ട​ങ്ങ​ള്‍, ചു​റ്റും വേ​ലി കെ​ട്ടി​യ വി​ശാ​ല​മാ​യ പൊ​ലീ​സ്​ ബാ​ര​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് നിലവിൽ നിർമ്മിച്ചിരിക്കുന്നത്.

ഗ്രാമം ചുട്ടെരിച്ചതിനുപിന്നാലെ കാൻകിയാ എന്ന പേര് ക​ഴി​ഞ്ഞ വ​ര്‍​ഷം മ്യാ​ന്മ​ര്‍ സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക ഭൂ​പ​ട​ത്തി​ല്‍​നി​ന്ന്​ നീ​ക്കം​ചെ​യ്​​തി​രു​ന്നു. ഇതിനുപിന്നാലെയാണ് യു.​എ​ൻ ഭൂ​പ​ട​ത്തി​ല്‍ നിന്നും കാന്‍ കി​യ പുറത്തായത്. കൊ​ച്ചു​ഗ്രാ​മ​മാ​യ​തി​നാ​ല്‍ ഉ​ള്‍​പെ​ടു​ത്താ​നാ​യി​​ല്ലെ​ന്നാ​ണ്​ യു.​എ​ന്‍ വി​ശ​ദീ​ക​ര​ണം. സ​ര്‍​ക്കാ​റി​നെ​തി​രെ യു.​എ​ന്‍ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ക്കു​ന്നതിനിടെയാണ് ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. അ​തേ​സ​മ​യം, ഇ​നി​യൊ​രി​ക്ക​ലും റോ​ഹി​ങ്ക്യ​ന്‍ മു​സ്​​ലിം​ക​ള്‍ തി​രി​ച്ചു​വ​രാ​തി​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ബം​ഗ്ലാ​ദേ​ശി​ല്‍ അ​ഭ​യാ​ര്‍​ഥി​യാ​യി​ക്ക​ഴി​യു​ന്ന കാ​ന്‍ കി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ പ​റ​ഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter