ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്‍ഖ് മുജീബ് റഹ്മാന്‍ വധക്കേസ് പ്രതിയെ തൂക്കിലേറ്റി
ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്‍ഖ് മുജീബ് റഹ്മാന്‍ വധക്കേസിൽ പ്രതിയായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ മജീദിനെ ധാക്കയിലെ ജയിലില്‍ അര്‍ധരാത്രി തൂക്കിലേറ്റി. 25 വര്‍ഷമായി ഇന്ത്യയിൽ ഒളിവിലായിരുന്ന അബ്ദുല്‍ മജീദ് തിരിച്ചെത്തിയതോടെയാണ് പിടിയിലായത് . അബ്ദുള്‍ മജീദിന്റെ ദയാഹര്‍ജി പ്രസിഡന്റ് തള്ളിയിരുന്നു. തുര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.

ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും പട്ടാള അട്ടിമറിയില്‍ വധിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാന്‍. കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ വധശിക്ഷ. 1975 ആഗസ്റ്റ് 15നാണ് മുജീബ് റഹ്മാനെയും കുടുംബാംഗങ്ങളെയും സൈനികര്‍ കൂട്ടക്കൊല ചെയ്തത്. ഹസീനയും രഹാനയും മാത്രം രക്ഷപ്പെട്ടു. പിന്നീട് അധികാരത്തില്‍ എത്തിയ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്‍ പ്രതികളെ സഹായിക്കുകയും ബംഗ്ലാദേശിന്റെ വിദേശ എംബസികളില്‍ ഇവര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. മജീദ് ഏറെ കാലം സെനഗല്‍ അംബാസഡറായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter