കശ്മീർ ഒരു ജയിലായി പ്രഖ്യാപിക്കുന്നതാണ് ഭേദം-മുഹമ്മദ് യൂസഫ് തരിഗാമി
ന്യൂ​ഡ​ല്‍ഹി: കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവർക്കെതിരെ പൊതു സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചതിനെതിരെ കടുത്ത വിമർശനവുമായി എം.​എ​ല്‍.​എ​യും സി.​പി.​എം നേ​താ​വു​മാ​യ മു​ഹ​മ്മ​ദ് യൂ​സു​ഫ് ത​രി​ഗാ​മി. ജ​യി​ലി​ലു​ള്ള​തി​ല്‍ കൂ​ടു​ത​ല്‍ സ്വാ​ത​ന്ത്ര്യ​മൊ​ന്നും ഇ​പ്പോ​ള്‍ ക​ശ്മീ​രി​ലി​ല്ലെ​ന്നും മൊ​ത്ത​ത്തി​ല്‍ ഒ​രു ജ​യി​ലാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ഇ​തി​ലും ഭേ​ദ​മെ​ന്നും തരിഗാമി പറഞ്ഞു. നേ​താ​ക്ക​ളെ ഓ​രോ​രു​ത്ത​രെ​യാ​യി പൊ​തു സു​ര​ക്ഷ നി​യ​മ പ്ര​കാ​രം ജ​യി​ലി​ലാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍. ക​ശ്മീ​ര്‍ ത​ന്നെ ജ​യി​ലാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ ഈ ​പ്ര​യാ​സം കു​റ​ഞ്ഞു കി​ട്ടു​മെ​ന്നും അദ്ദേഹം പറഞ്ഞു.

സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യോ​ടൊ​പ്പം ബു​ധ​നാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​ സമ്മേളനത്തിലാണ് തരിഗാമി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ക​ശ്മീ​രി​ല്‍ സ്ഥി​തി ശാ​ന്ത​മാ​ണെ​ന്നാ​ണ്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, എ​ന്തു​കൊ​ണ്ടാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ത്ത​തെ​ന്ന്​ അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ക​ശ്മീ​രി​നെ കേ​ന്ദ്രം ഒ​രു റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ വി​ഷ​യ​മാ​ക്കി ചു​രു​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. താഴ്‌വരയിലെ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും ​ഗെസ്റ്റ് ഹൗ​സു​ക​ളും ജ​യി​ലു​ക​ളാ​ക്കി മാ​റ്റി. ക​ശ്മീ​ര്‍ വി​പ​ണി ത​ക​ര്‍ന്ന​ടി​ഞ്ഞു. കൗ​ര​കൗ​ശ​ല വി​പ​ണി​യും ടൂ​റി​സം മേ​ഖ​ല​യും ത​ക​ര്‍ന്നു-അദ്ദേഹം പറഞ്ഞു. 36 കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ ജ​മ്മു-​ക​ശ്മീ​ര്‍ സ​ന്ദ​ര്‍ശി​ച്ചു. എന്ത് ഗു​ണ​മു​ണ്ടാ​യി? ജമ്മുവും ല​ഡാ​ക്കും ഇ​പ്പോ​ള്‍ ക​ടു​ത്ത പ്ര​യാ​സ​ത്തി​ല്‍ നി​ല​വി​ളി​ക്കു​ക​യാ​ണ്. അ​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​യി എ​ന്നും ത​രി​ഗാ​മി പ​റ​ഞ്ഞു.

അതിനിടെ ക​ശ്മീ​രി​ല്‍ എ​ന്തു​കൊ​ണ്ട് ശാ​ഹീ​ന്‍ബാ​ഗ് പോ​ലൊ​രു സമരം നടക്കുന്നില്ലെന്ന് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൃത്യമായ മറുപടി നൽകി, തിഹാര്‍ ജ​യി​ലി​ല്‍ ശാ​ഹീ​ന്‍ബാ​ഗ് പോ​ലൊ​രു സ​മ​രം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് പോ​ലെ ക​ശ്മീ​രി​ലും കഴിയില്ലെന്നാണ് അദ്ദേഹം മ​റു​പ​ടി ന​ല്‍​കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter