ശരീഅ നിയമങ്ങളിൽ  സുഡാൻ പരിഷ്ക്കരിക്കാരത്തിനൊരുങ്ങുന്നു
ഖാർത്തൂം: ഉമർ ഹസൻ അൽ ബഷീർ അധികാരത്തിൽ നിന്ന് പുറത്തായതിനു ശേഷം രാജ്യത്തെ ശരീഅ നിയമങ്ങള്‍ പരിഷ്ക്കരിക്കാനൊരുങ്ങി സുഡാന്‍. മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കുള്ള മദ്യ നിരോധനം, പരസ്യമായി അടിക്കുക, ഇസ്‌ലാമിൽ നിന്ന് പുറത്തു പോയാൽ വധശിക്ഷ നടപ്പാക്കുക തുടങ്ങിയ നിയമങ്ങളാണ് സുഡാന്‍ പിന്‍വലിക്കുന്നത്. സ്ത്രീകള്‍ക്ക് കുട്ടികളോടൊപ്പം യാത്ര ചെയ്യാന്‍ പുരുഷന്റെ അനുമതി ആവശ്യമില്ലാതാക്കുകയും ചെയ്തിട്ടുണ്ട്.

'സുഡാനിലെ മനുഷ്യാവകാശ ലംഘന നിയമങ്ങളെല്ലാം ഞങ്ങള്‍ ഉപേക്ഷിക്കും,' നിയമന്ത്രി നസ്രീദീന്‍ അബ്ദുള്‍ബാരിയെ ഉദ്ധരിച്ച്‌ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിയമങ്ങളുടെ ഡ്രാഫ്റ്റ് കഴിഞ്ഞയാഴ്ച പാസാക്കിയെങ്കിലും അവയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ആദ്യത്തെ പൊതു വിശദീകരണമാണിത്.

ജനകീയ പ്രക്ഷോഭത്തിലൂടെ സുഡാനിലെ ഭരണാധികാരി ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയവരാണ് നിലവിൽ രാജ്യത്ത് ഭരണം കൈയ്യാളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter