കേന്ദ്ര സർക്കാർ വേട്ടയാടുന്ന ആക്റ്റിവിസ്റ്റുകൾക്ക് മുസ്‌ലിം ലീഗ്  നിയമ സഹായം നല്‍കും
മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരരംഗത്തുണ്ടായിരുന്നതിന്റെ പേരിൽ ലോക് ഡൗൺ മറവിൽ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ച ആക്റ്റിവിസ്റ്റുകൾക്കും നിയമ പോരാട്ടത്തില്‍ പിന്തുണ നല്‍കാന്‍ മുസ്​ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു.

യു.എ.പി.എ, എന്‍.എസ്.എ തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവ് ഷിഫാഉര്‍റഹ്മാ, സീലംപൂരില്‍ ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിന്​ നേതൃത്വം കൊടുത്ത ഗുല്‍ശിഫ എന്നിവരെ അറസ്​റ്റ്​ ചെയ്യുകയും ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്​ലാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്​റ്റഡിയിലെടുക്കാന്‍ നീക്കം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുസ്​ലിം ലീഗ് ദേശീയ കമ്മിറ്റി അറസ്​റ്റ്​ ചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാക്കള്‍ക്ക് നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്.

ഭരണകൂടത്തിന്റെ നെറികേടിനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്​ദമാക്കാനുള്ള ശ്രമമാണ് ഈ അറസ്റ്റെന്നും ഇത് വിലപ്പോവില്ലെന്നും നേതാക്കൾ അറിയിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്​പക്ഷതയില്‍ വിശ്വാസമുണ്ട്. പൗരാവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന എല്ലാവരുടെയും പ്രതീകമാണ് ജയിലിക്കപ്പെട്ട ആക്റ്റിവിസ്​റ്റുകള്‍. ന്യൂനപക്ഷ അവകാശ നിഷേധങ്ങളുടെ നാടായി ഇന്ത്യ മാറുന്നത് അനുവദിക്കാനാവില്ല. കടുത്ത അധിക്ഷേപവും മാനസിക സംഘര്‍ഷവുമാണ് ജയിലില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്നത്. ഒരു ജനാധിപത്യ സമൂഹത്തിന് അവരെ തനിച്ചാക്കാനാവില്ല-നേതാക്കൾ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter