ഇന്റർനെറ്റ് നിരോധനത്തിന്റെ നൂറാം ദിനത്തിൽ കശ്മീരീ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
ശ്രീനഗര്‍: ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയതിന്റെ നൂറാം ദിനത്തില്‍ കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. ശ്രീനഗര്‍ പ്രസ്‌ക്ലബ്ബില്‍ ഒത്തു ചേര്‍ന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ശേഷം പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടി മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നുവെന്നും അതിനാൽ ഇന്റര്‍നെറ്റ് നിർബന്ധമായും പുനസ്ഥാപിക്കണമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പര്‍വേഷ് ബുക്കാരി സർക്കാരിനോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് 4 നു ശേഷം പിന്‍വലിച്ച മൊബൈല്‍ സേവനങ്ങള്‍ 72 ാം ദിവസം പുനസ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള മീഡിയാ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ നിലവില്‍ വാര്‍ത്തകള്‍ അയച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരെയും ആഴ്ചപ്പതിപ്പുകളിലും മാസികകളിലും പ്രവര്‍ത്തിക്കുന്നവരെയും ഇൻറർനെറ്റ് നിഷേധം തൊഴിൽരഹിതരാക്കി മാറ്റിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter