ട്രംപിനെതിരെ ഇംപീച്ച്മെന്റ്: പരസ്യ തെളിവെടുപ്പ് തുടങ്ങി
- Web desk
- Nov 13, 2019 - 18:06
- Updated: Nov 14, 2019 - 11:14
വാഷിങ്ടൺ: രാഷ്ട്രീയ എതിരാളി ജോ ബൈഡനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ ഉക്രൈൻ പ്രസിഡന്റിൽ സമ്മർദം ചെലുത്തിയ ആരോപണത്തിൽ
യു.എസ് പ്രപ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള
ഇംപീച്ച്മെന്റ് നടപടിനടപടിക്രമത്തിന്റെ ഭാഗമായി പരസ്യ തെളിവെടുപ്പ് തുടങ്ങി. രഹസ്യ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നത് അവസാനിച്ചതോടെയാണ് പൊതു തെളിവെടുപ്പ് തുടങ്ങിയത്. രാഷ്ട്രീയ എതിരാളി ജോ ബൈഡനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ ഉക്രൈൻ പ്രസിഡന്റിൽ സമ്മർദം ചെലുത്തിയ ആരോപണത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി ട്രംപിനെതിരെ ഇംപീച്ച്മെന്റിനൊരുങ്ങിയത്.
പരസ്യ പൊതുതെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോൾ സർവിസിലുള്ളവരും മുമ്പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇൻറലിജൻസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി തെളിവു നൽകും. ബിൽ ടെയ്ലർ, ജോർജ് കെന്റ് എന്നീ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ കമ്മിറ്റിക്ക് മുന്നാകെ മൊഴിനൽകുകയാണ്.
അതിനു ശേഷം ജുഡീഷ്യൽ കമ്മിറ്റിക്കു മുന്നിൽ മൊഴിയെടുപ്പ് നടക്കും. കുറ്റം തെളിഞ്ഞാൽ ഇംപഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. സഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കായതിനാൽ പ്രമേയം പാസാക്കാൻ പ്രയാസമുണ്ടാവില്ല. അതിനു ശേഷം കുറ്റവിചാരണ പ്രമേയം സെനറ്റിനു കൈമാറും. സുപ്രീംകോടതി ചീഫ് ജസ്റജസ്റ്റിസിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറിയാണ് ട്രംപിനെ വിചാരണ ചെയ്യുക.
വിചാരണക്കു ശേഷം സെനറ്റിൽ പ്രമേയം പാസായാൽ ശിക്ഷവിധിക്കും. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment