വെടിനിർത്തൽ ലംഘിച്ചാൽ അര്‍മേനിയ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് തുര്‍ക്കി
ആങ്കറ: ഒന്നരമാസം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച്‌ അസര്‍ബൈജാനുമായി ഒപ്പ് വെച്ച വെടിനിര്‍ത്തൽ അര്‍മേനിയ ലംഘിക്കുന്നതിനെതിരെ തുർക്കി. വെടിനിർത്തൽ ധാരണ ലംഘിച്ചാല്‍ അര്‍മേനിയ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി. റഷ്യന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തലിന് ധാരണയായത്.

'അവര്‍ (അര്‍മേനിയ) വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെങ്കില്‍, അതിനുള്ള വില അവര്‍ നല്‍കേണ്ടിവരും'തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്ലു വ്യാഴാഴ്ച അസർബൈജാൻ തലസ്ഥാനമായ ബാക്കുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ ധാരണയായത്. തര്‍ക്കപ്രദേശത്തു നിന്ന് പിന്‍മാറാമെന്ന് അര്‍മേനിയ സമ്മതിച്ചിരുന്നു. കരാറിനു പിന്നാലെ ദേശീയ വാദികള്‍ അര്‍മേനിയന്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറുകയും സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തിരുന്നു.

പുതിയ ധാരണ പ്രകാരം നഗാര്‍ണോ കരബാക് അസര്‍ബൈജാന്റെ ഭാഗമായി തുടരും. അര്‍മേനിയന്‍ പട്ടാളം പൂര്‍ണമായും മേഖലയില്‍ നിന്ന് പിന്‍മാറും. നാഗൊര്‍നോ-കറാബാക്കില്‍ സമാധാനത്തിന് മേല്‍നോട്ടം വഹിക്കാന്‍ തുര്‍ക്കിയും റഷ്യയും സംയുക്തമായി ഒരു കേന്ദ്രം ആരംഭിക്കും. ആളില്ലാ സായുധ ഡ്രോണുകള്‍ ഈ മേഖലയില്‍ നിരീക്ഷണ ദൗത്യങ്ങള്‍ നടത്തും. സമാധാന സേനാംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ റഷ്യ രണ്ടായിരത്തോളം സൈനികരെ ഈ പ്രദേശത്തേക്ക് അയയ്ക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter