ഗുരുനാനക്ക് ജന്മവാർഷികത്തോടനുബന്ധിച്ച് 10,000 തീർഥാടകർക്ക് വിസ നൽകാനൊരുങ്ങി പാകിസ്ഥാൻ
ലാഹോർ: സിക്ക് മത സ്ഥാപകൻ ഗുരു നാനകിൻറ 550 ജന്മവാർഷികത്തോടനുബന്ധിച്ച് പാകിസ്ഥാൻ 10,000 സിഖ് തീർഥാടകർക്ക് വിസ അനുവദിക്കുന്നു. നവംബറിലെ ആദ്യവാരത്തിൽ ആദ്യ തീർഥാടക സംഘം പ്രത്യേക ട്രെയിൻ മാർഗം പാകിസ്ഥാനിലേക്ക് തിരിക്കും. അതാരി റെയിൽവേ സ്റ്റേഷനിൽനിന്ന് വാഗ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർഥാടകർ അവിടെനിന്ന് നൻക്കനാ സാഹിബിലേക്കുള്ള യാത്ര തുടങ്ങും. നവംബർ 8 വരെ സിഖ് തീർഥാടകർക്ക് പാക്കിസ്ഥാൻ സന്ദർശിക്കാൻ അവസരം ഉണ്ടാകും ഗുരുനാനാക്കിന്റ 550 ആം ജന്മവാർഷിക ആഘോഷങ്ങൾക്കായി ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള തീർത്ഥാടകരെ പാകിസ്ഥാൻ ഗുരുദ്വാര കമ്മിറ്റി തലവൻ സർദാർ സത് വന്ദ് സിങ് പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്തു. ഒക്ടോബർ മധ്യത്തോടെ തീർഥാടകർക്കായി താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter