ഓപ്പറേഷൻ പീസ് സ്പ്രിംഗിൽ നിർണായക നേട്ടം കൈവരിച്ചതായി തുർക്കി
അങ്കാറ: ലോകരാജ്യങ്ങളുടെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും അതിർത്തിയോട് ചേർന്ന വടക്കൻ സിറിയൻ പ്രദേശത്ത് സുരക്ഷിത മേഖല സൃഷ്ടിക്കാൻ ഓപ്പറേഷൻ പീസ് സ്പ്രിംഗുമായി തുർക്കി മുന്നോട്ട്. ഓപ്പറേഷനിൽ നിർണായകമായ നേട്ടം കൈവരിച്ചതായി തുർക്കി അവകാശപ്പെട്ടു. അതിർത്തിയിലെ റാസ് അൽ ഐൻ എന്ന എന്ന പ്രദേശം കീഴടക്കിയെന്നും സിറിയൻ ഡെമോക്രാറ്റിക് സേനയെ പ്രദേശത്തു നിന്നും പൂർണ്ണമായും തുരുത്തിയെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. വിജയകരമായ ഓപ്പറേഷനിലൂടെ റാസുലൈൻ എന്ന മറ്റൊരു ഒരു പ്രദേശവും തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. അതേസമയം വിഷയത്തിൽ നിരവധി രാജ്യങ്ങളാണ് തുർക്കിക്കെതിരെ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്, പാകിസ്ഥാൻ മാത്രമാണ് ലോകരാജ്യങ്ങൾക്കിടയിൽ പരസ്യമായി തുർക്കിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. തുർക്കിയിൽ താമസിക്കുന്ന 20 ലക്ഷത്തിലധികം സിറിയക്കാരെ ഈ പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കുമെന്നാണ് തുർക്കിയുടെ പ്രഖ്യാപനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter