ഏക സിവിൽ കോഡ് ഇന്ത്യയുടെ വൈവിധ്യത്തിന് ഭീഷണിയെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ബോർഡ്
ലക്നൗ: സംഘപരിവാർ ശക്തികൾ നിരന്തരമായി ഉന്നയിക്കുന്ന ഏക സിവിൽ കോഡ് എന്ന ആശയം രാഷ്ട്രത്തിന്റെ വൈവിധ്യത്തിന് ഭീഷണിയാണെന്ന് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് വ്യക്തമാക്കി. ലഖ്നൗവിലെ നദ്‌വയിൽ നടന്ന മുസ്ലിം പേഴ്സണൽ ലോ ബോർഡ് പ്രവർത്തകസമിതി ഇതുസംബന്ധമായി ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ഇന്ത്യ വിവിധ മതങ്ങളുടെയും വിവിധ സംസ്കാരങ്ങളുടെയും ഭൂമിയാണ് ഏകീകൃത സിവിൽ കോഡ് എന്ന ആശയം രാജ്യത്തെ പൗരസ്വാതന്ത്ര്യം അതിനെതിരായ നീക്കമാണ്, ഇതിനെതിരെ സമാധാനപരവും ജനാധിപത്യപരവുമായ മാർഗ്ഗങ്ങളിലൂടെ മുസ്ലിം വ്യക്തിനിയമ ബോർഡ് പോരാടുമെന്നും പ്രമേയം പറയുന്നുണ്ട്. ഏകീകൃത സിവിൽ കോഡ് ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും സാമൂഹ്യപരവും വംശപരവുമായ അവകാശങ്ങൾ അവ ഹനിക്കുമെന്നും പ്രമേയം ആരോപിച്ചു. ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കൾക്ക് നിരുപാധികം വിട്ടുനൽകണമെന്ന ചില മുസ്ലീം നാമധാരികളുടെ ആവശ്യത്തെ ബോർഡ് നിരുപാധികം തള്ളിക്കളഞ്ഞു. ബാബരി മസ്ജിദ് കേസിൽ മുസ്‌ലിംകൾക്ക് അനുകൂലമായ വിധി ലഭിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ബോർഡ് മുത്വലാഖ് നിയമത്തെ ഭരണഘടനാപരമായി ചോദ്യം ചെയ്യാനും തീരുമാനിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter