പൗരത്വഭേദഗതി ബില്ലിന് അനുകൂലമായ ബിജെപി പ്രചാരണങ്ങൾ ബഹിഷ്കരിച്ച് നാട്ടുകാർ
- Web desk
- Jan 14, 2020 - 06:23
- Updated: Jan 14, 2020 - 07:18
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നതോടൊപ്പം ബിജെപിയുടെ ബോധവൽക്കരണ പരിപാടികളെ പൂർണ്ണമായി ബഹിഷ്കരിച്ചും കേരളം മാതൃകയാവുന്നു.
കോഴിക്കോട് ജില്ലയിലെ നരിക്കുനിയിലും കുറ്റ്യാടിയിലും പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ബി.ജെ.പി.യുടെ പൊതുപരിപാടിക്കെതിരെ പ്രതിഷേധ സൂചകമായി കടകളടച്ച് വ്യാപാരികള്‍ സ്ഥലം വിട്ടതോടെ ആളൊഴിഞ്ഞ നഗരത്തിലൂടെയാണ് ബിജെപി ജാഥ കടന്നു വന്നത്.
നരിക്കുനിയില്‍ എ.പി. അബ്ദുല്ലക്കുട്ടിയും കുറ്റ്യാടിയില്‍ എം.ടി. രമേശും നേതൃത്വം നല്‍കിയ പരിപാടിയാണ് വ്യാപാരികളും നാട്ടുകാരും കൂട്ടത്തോടെ ബഹിഷ്‌ക്കരിച്ചത്.
നരിക്കുനിയിലും കുറ്റ്യാടിയിലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പൊതുയോഗം ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു ബി.ജെ.പി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പി.യുടെ റാലി ആരംഭിക്കുന്നതിന്റെ മുമ്പ് തന്നെ കടകളടച്ച് വ്യാപാരികളും നാട്ടുകാരും സ്ഥലം വിട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment