പോലീസിനെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് ജാമിഅ വി.സി
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ അനുവാദമില്ലാതെ ക്യാമ്പസില്‍ പ്രവേശിച്ചതിനും പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിനും മർദ്ദിച്ചതിനും ഡല്‍ഹി പൊലീസിനെതിരെ കേസ് നൽകുമെന്ന് ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസിന് എതിരെ കേസ് കൊടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വി.സിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. വി.സി യെപുറത്ത് കടക്കാൻ അനുവദിക്കാതെ സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് പൊലീസിന് എതിരെ പരാതി നല്‍കുമെന്ന് വിസി ഉറപ്പുനല്‍കിയത്. മെയിന്‍ ഗേയ്റ്റിന്റെ പൂട്ടുപൊളിച്ചാണ് വിദ്യാര്‍ത്ഥികള്‍ വി.സിയുടെ ഓഫീസിന് മുന്നില്‍ സമരവുമായി എത്തിയത്. പരീക്ഷകള്‍ പുനക്രമീകരിക്കണമെന്നുംസുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ പതിനനഞ്ചിനാണ് ഡല്‍ഹി പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ലാത്തിചാര്‍ജ് നടത്തിയത്. ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം അടച്ച്‌ ക്യാമ്പസ് ആറാം തീയതിയാണ് വീണ്ടും തുറന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter