ഡൽഹിയിലെ 6 സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചു: ഡൽഹി സർവ്വകലാശാല തലവൻ മരണപ്പെട്ടു
- Web desk
- Jun 14, 2020 - 19:07
- Updated: Jun 15, 2020 - 16:52
അക്ബർ സാഹിബിന്റെ മരണത്തെത്തുടർന്ന് ഡൽഹിയിലെ ആരോഗ്യ വകുപ്പിലെ അധികൃതർക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി സർവ്വകലാശാല അധ്യാപക കൂട്ടായ്മയുടെ മുൻ തലവനായ ഡോ ആദിത്യ നാരായൺ മിശ്ര. അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാൻ ആശുപത്രികൾ തോറും കുടുംബാംഗങ്ങൾ നടന്നെങ്കിലും ഒരു ആശുപത്രിയും ഇതിന് തയ്യാറായില്ലെന്നും അതേ തുടർന്നാണ് മരണം സംഭവിച്ചതെന്നും ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ ഡോ: മിശ്ര പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഇത്തരം സ്വകാര്യ ആശുപത്രികൾക്ക് മേൽ യാതൊരു നിയന്ത്രണവുമില്ലെന്നും അവർക്ക് തോന്നുന്നത് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 2 നാണ് അക്തറിന് പനി ബാധിക്കുന്നത്. ഇതേ തുടർന്ന് ഡൽഹിയിലെ ബൻസാൽ ഹോസ്പിറ്റൽ, ഹോളി ഫാമിലി ഹോസ്പിറ്റൽ, ഫോർട്ടിസ് ഹോസ്പിറ്റൽ, ഖൈറാത്തി ഹോസ്പിറ്റൽ, കൈലാഷ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെല്ലാം ബന്ധുക്കൾ എത്തിയിരുന്നു. എന്നാൽ സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. അറബിക്ക് ഡിപ്പാർട്ട്മെന്റിന്റെ തലവനായി രണ്ടു പ്രാവശ്യം അവസരം ലഭിച്ച വ്യക്തിയാണ് അക്തർ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment