ആര്നോരഡ് വാന്‍: ഇസ്‌ലാം വെറുപ്പില്‍ നിന്ന് ഇസ്‌ലാമിലേക്ക്

ചരിത്രം എപ്പോഴും ആവര്‍ത്തനത്തിന്റെതാണ്. പ്രവാചകനെ വധിക്കാനായി ഇറങ്ങിത്തിരിച്ച ഉമറാണു ഖുര്‍ആനില്‍ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിക്കുന്നതും പിന്നീട് രണ്ടാം ഖലീഫയാവുന്നതും. ഫിത്‌നയെന്നാല്‍ കുഴപ്പമെന്നര്‍ത്ഥം. അതിനുവേണ്ടിതന്നെയാണ് അത്തരമൊരുപ്പേരില്‍ 2008 ല്‍ ആര്‍നോഡ് വാന്‍ ഡൂണ്‍ ഇസ്‌ലാം വെറുപ്പിന്റെ ഡച്ച്‌ മുഖമായ ഗീര്‍ട്ട്വില്‍ഡിഴ്സുമൊത്ത് പ്രവാചക വിരുദ്ധ സിനിമ പിടിക്കാനിറങ്ങിയത്. പക്ഷേ അത് കൊണ്ടുചെന്നെത്തിച്ചത് ഇസ്‌ലാമിന്റെ സമാധാനത്തീരത്ത്. ഇസ്‌ലാമെന്നാല്‍ സമാധാനമെന്നാണല്ലോ ഒരര്ഥം. 2013 ഫെബ്രുവരി 27നു അദ്ദേഹം ട്വിറ്ററിലെ തന്റെ അക്കൊണ്ടില്‍ അറബിയില്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതരാണെന്നുമുള്ള സത്യസാക്ഷ്യം കുറിച്ചിട്ടു. തൊട്ടടുത്ത മാസം തന്നെ മദീനയിലെത്തി പ്രവാചക ഖബറിടം സന്ദര്‍ശിച്ചു മാപ്പ് പറയുകയും ശേഷം ഉംറ നിര്‍വഹിക്കുകയും ചെയ്തു. കഴിഞ്ഞ വര്ഷം തന്നെ ഹജ്ജ് കൂടി ചെയ്ത അദ്ദേഹം പറഞ്ഞു “വിശ്വാസികള്‍ക്കിടയില്‍ ഞാന്‍ എന്നെതന്നെ കണ്ടെത്തുകയായിരുന്നു. ദുഃഖസാന്ദ്രമായ എന്റെ കണ്ണുനീര്‍ തുള്ളികള്‍ പാപങ്ങള്‍ കഴുകികളമെയുന്നു ഞാന്‍ പ്രത്യാശിക്കുന്നു. പ്രവാചക സന്നിധിയില്‍ ചെന്നുനിന്നപ്പോള്‍ ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി. നിന്ദാകരമായ ആ സിനിമ നിര്‍മാണത്തില്‍ പങ്കാളിയാകുക വഴി ഞാന്‍ ചെയ്ത വലിയ തെറ്റിനെക്കുറിച്ചോര്‍ത്തു. അല്ലാഹു എനിക്ക് പൊറുത്തുതരുമെന്നും എന്റെ പശ്ചാത്താപം സ്വീകരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.” സ്വന്തമായി പഠനം നടത്താതെ മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കുന്ന വ്യക്തിയായിരുന്നില്ല താനെന്നും അതിനാല്‍ വിവാദ സിനിമക്കെതിരെ ആഗോള തലത്തില്‍ മുസ്ലിം സമൂഹം പ്രതികരിച്ചപ്പോള്‍ ജിജ്ഞാസകാരണം ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും കൂടുതല്‍ പഠിക്കാന്‍ തുടങ്ങി അവസാനം ഇസ്‌ലാം സ്വീകരിക്കുകയായിരുന്നുവെന്നും അല്‍-ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പിന്നീടദ്ദേഹം പറഞ്ഞു. യൂറോപിലെ ഇസ്‌ലാം പേടിയെ പ്രതിരോധിക്കാനായി അദ്ദേഹം സ്ഥാപിച്ചതാണ് യൂറോപ്യന്‍ ദഅവ ഫൌണ്ടേഷന്‍. ഫിത്നക്ക് പരിഹാരിമായി മുഹമ്മദ്‌: മനുഷ്യകുലത്തിന്റെ നേതാവ് എന്നപേരില്‍ ഒരു സിനിമ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഡൂണ്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ തന്റെ മൂത്ത പുത്രന്‍ ഇസ്കന്ദര്‍ കൂടി ഇസ്‌ലാം സ്വീകരിച്ചതോടെ ഇസ്‌ലാം തന്നില്‍ വരുത്തിയ മാറ്റങ്ങളില്‍ ഏറെ സന്തോഷവാനാണദ്ദേഹം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter