ആരാം ഇസ്സത്, ഇസ്‍ലാമിലേക്ക് കടന്നുവന്ന ജ്യൂയിഷ് കൗൺസിൽ തലവൻ

ഇസ്‍ലാമിനെ ഏറെ തെറ്റിദ്ധരിച്ച ഒരാളായിരുന്നു ഞാന്‍. എന്നാല്‍, അടുത്തറിഞ്ഞതോടെ അതിന്റെ യുക്തിഭദ്രതയും ദൈവികതയും എനിക്ക് ബോധ്യപ്പെട്ടു, ഇസ്‍ലാമിക തത്വങ്ങളുടെയും വിശ്വാസങ്ങളുടെയും ഭദ്രതയും സാധുതയും എന്നെ വല്ലാതെ ആകർശിച്ചു, അങ്ങനെയാണ് ഞാന്‍ മുസ്‍ലിമാവുന്നത്, 
ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ജൂത കൗണ്സിലന്റെ തലവനായിരുന്ന ആരാം ഇസ്സതിന്റേതാണ് ഈ വാക്കുകള്‍. ഇസ്‍ലാമികാശ്ലേഷണത്തിന് ശേഷം അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇസ്സത് ഈ സത്യം ലോകത്തോട് തുറന്ന് പറഞ്ഞത്. 

നാൽപത്തഞ്ച് ദശലക്ഷത്തോളം ജനസംഖ്യയുള്ള കുർദിസ്ഥാനിൽ എകദേശം നാനൂറോളം കുടുംബങ്ങളടങ്ങുന്ന ചെറിയ ന്യൂനപക്ഷമാണ് ജുതന്മാർ. വ്യത്യസ്ത സംസ്കാരങ്ങളോടുള്ള സഹിഷ്ണുത കൊണ്ടും മതസൗഹാർദം കൊണ്ടും പ്രശസ്തമായ കുർദിസ്ഥാനിൽ 1950 കൾ മുതലേ ജൂതന്മാർ സ്വസ്ഥമായി താമസിക്കുന്നുണ്ട്. പല ജൂത്മാരും നിർബന്ധിതരായോ സ്വമേധയാലോ ഇന്നത്തെ ഫലസ്ഥീൻ ഭാഗത്തേക്ക് കുടിയേറിയെങ്കിലും ദൊഹുക്, എർബിൽ, സുലൈമാനിയ്യ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഏതാനും ജൂത കൂടുംബങ്ങള്‍ ഇന്നും ഇവിടെ തന്നെയാണ് താമസം.

കുർദിസ്ഥാനിലെ ജൂത്മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിന്നും മേല്‍നോട്ടം വഹിക്കുന്ന സംഘടനയാണ് കുര്‍ദിസ്ഥാന്‍ ജ്യൂയിഷ് കൗണ്സിൽ. ആറ് വർഷത്തോളമായി ഇതിന്റെ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ആരാം  ഇസ്സത്ത്. ഇവരുടെ പ്രവര്‍ത്തനങ്ങളുടെയും ശക്തമായ സമ്മര്‍ദ്ദങ്ങളുടെയും ഫലമായി, 2015-ൽ കുർദിഷ് പാർലമെന്റ്, ജൂതരുടെ മതവിശ്വാസത്തെയും ആചാരങ്ങളെയും സംരക്ഷിക്കുന്നതിനായി പുതിയ നിയമഭേദഗതി വരെ കൊണ്ടുവന്നു. 

Read More: ഉമര്‍ മിത്സുതാരോ കൊടാരോ – മുസ്‍ലിം പണ്ഡിതനായി മാറിയ ജപ്പാന്‍ ചാരന്‍

തദ്ദേശീയരായ ജൂതരുടെ കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് സുലൈമാനിയ്യയിലെ പ്രശസ്ത മുസ്‍ലിം പണ്ഡിതനായ ഹാജ് മുഹമ്മദ് ബായിസ് അൽ ശർസൂറിയെ ഇസ്സത് കണ്ടുമുട്ടുന്നത്. തന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് ആ സംഗമമായിരുന്നു എന്നാണ് ഇസ്സത് പിന്നീട് പറഞ്ഞത്. ആദ്യസംഗമത്തോടെ തന്നെ അവര്‍ ഇരുവരും അടുത്ത സുഹൃത്തുക്കളുകയും തമ്മില്‍ കാണുന്നത് പതിവാകുകയും ചെയ്തുവത്രെ. വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ഇസ്‍ലാമിനെ കുറിച്ചുള്ള സംശയങ്ങളും ആരോപണങ്ങളുമെല്ലാം ഇസ്സത് ശര്‍സൂറിക്ക് മുന്നില്‍ വെക്കുകയായിരുന്നു. എന്നാല്‍, ഓരോന്നിനും അക്കമിട്ട് മറുപടി പറഞ്ഞ് ഇസ്സതിനെ ബോധ്യപ്പെടുത്താനായതോടെ, മാധ്യമങ്ങളില്‍ കാണുന്നതും കേള്‍ക്കുന്നതുമല്ല യഥാര്‍ ഇസ്‍ലാം എന്ന് അദ്ദേഹം തിരിച്ചറിയുകയും വൈകാതെ അത് തന്റെ കൂടി മതം ആവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുകയായിരുന്നു.  

ഇസ്‍ലാമിക വിഷയങ്ങളില്‍ നല്ല അവഗാഹമുളള അൽശർസൂറി ഇസ്ലാമിന്റെ ആശയങ്ങളെയും തത്വങ്ങളെയും ഇസ്സത്തിന് പരിചയപ്പെടുത്തി കൊടുക്കുകയും എന്തുകൊണ്ടാണ് ഇസ്‍ലാം മാത്രമാണ് ലോകത്തിലെ ഏക സത്യ മതമെന്ന് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. പിന്നീട് മൂന്ന് വർഷത്തോളം അദ്ദേഹം ഇസ്‍ലാമിനെ കുറിച്ചുള്ള പഠനത്തിലും  അന്വേഷണത്തിലുമായിരുന്നു. അവസാനം, അടുത്ത സുഹുത്തും തന്റെ ഗുരുവുമായി മാറിയ മുഹമ്മദ് ബയസ് അൽശർസൂറിയുടെ ശിക്ഷണത്തിൽ അദ്ദേഹം ഇസ്ലാമിലേക്ക് കടന്നുവരുകയും ചെയ്തു.

ഇസ്‍ലാമാശ്ലേഷണ വിവരം പുറത്ത് പറഞ്ഞതോടെ, ഇസ്സതിന് നേരിടേണ്ടി വന്നത് കുർദിസ്ഥാന് അകത്തു നിന്നും പുറത്തു നിന്നുമുള്ള നിരന്തര വിമർശനങ്ങളും സാമുഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇസ്‍ലാം ഭീതി നിറഞ്ഞ സന്ദേശങ്ങളുമായിരുന്നു. എല്ലാം മാധ്യമ സൃഷ്ടിയാണെന്ന ധാരണ ശക്തിപ്പെടാനേ ഇത് സഹായകമായുള്ളൂ. അത് കൊണ്ട് തന്നെ, അത്തരം ഭീഷണികളൊന്നും അദ്ദേഹം ചെവികൊണ്ടില്ലെന്ന് മാത്രമല്ല, വിശ്വാസം കൂടുതല്‍ ബലപ്പെടാനേ അത് സഹായകമായുള്ളൂ. പിന്നീട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം അൽ ശർസൂറിയുടെ കൂടെ വിശുദ്ധ മക്കയിൽ പോയി ഉംറയും നിർവഹിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter