ക്രിസ്താനിസത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന സ്പാനിഷ് അമേരിക്കകാര്‍
കാത്തോലിക്കന്‍ ക്രിസ്ത്യന്‍ വിശ്വാസമുപേക്ഷിച്ചു കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് കടന്നു വരികയാണ് അമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന ലാറ്റിനമേരിക്കന്‍ വംശജര്‍. അതിനെക്കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ട്. അമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ (Hispanic and Latino Americans) ഇസ്‌ലാം വ്യപകമാകുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമാണ് ഹിസ്പാനിക് അമേരിക്കന്‍സ്. അമ്പത് ദശലക്ഷം ഹിസ്പാനിക്കുകള്‍ ഉണ്ടെന്നാണ് കണക്ക്. വംശപരമായി കാത്തോലിക്കന്‍ ക്രിസ്താനികളാണ് അവര്‍. കണിശമായ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ വളര്‍ത്തപ്പെടുന്ന ഇവര്‍ ഇപ്പോള്‍ വ്യപകമായി ഇസ്‌ലാമിലേക്ക് കടന്നു വരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ മതം തിരിച്ചുള്ള കണക്കെടുപ്പ് നടത്താതതിനാല്‍ എത്രപേര്‍ ഇസ്‌ലാമിലേക്ക് എത്തിയെന്ന് കൃത്യമായി കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടക്ക് ഹിസ്പാനിക് ലാറ്റിനോ മുസ്‌ലിംകള്‍ ഉള്ളതായി ബിബിസി റിപ്പോര്‍ട്ട് പറയുന്നു. ബിബിസി റിപ്പോര്‍ട്ടര്‍ കേറ്റി വാട്സന്‍ എണ്‍പത് ശതമാനം ഹിസ്പാനിക് ലാറ്റിനോകള്‍ താമസിക്കുന്ന ന്യൂജേഴ്സി സിറ്റിയില്‍ ഇസ്‌ലാമിലേക്ക് കടന്നു വന്ന പലരുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പകുതി കൊളംബിയനും പകുതി ഇക്വഡോറിയനുമായ ഒരു പുതു മുസ്‌ലിമാണ് യൂസുഫ്. “ഇസ്‌ലാം ശക്തമായി വെറുക്കുന്ന ഒരാളായിരുന്നു ഞാന്‍. എന്നാല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഇസ്‌ലാമിനെക്കുറിച്ചായിരുന്നു എന്റെ പ്രോജക്ട് വര്ക്. അതോടെ ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചു. ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ തീരുമാനിക്കുകയും ചെയ്തു.”, അദ്ദേഹം പറയുന്നു. ന്യൂജേഴ്സിയില്‍ മസ്ജിദുകളും ഇസ്‌ലാം പഠനകേന്ദ്രങ്ങളും വ്യാപകമായി ഉയര്‍ന്നുവരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്പാനിഷ് ഭാഷയിലാണ് ക്ലാസുകള്‍ അധികവും. “ഞങ്ങള്‍ ന്യൂനപക്ഷത്തിനുള്ളിലെ ന്യൂനപക്ഷമാണ്. പക്ഷേ ഞങ്ങള്‍ അതിവേഗം വളരുകയാണ്” മെക്സിക്കന്‍ വംശജയായ നഹില പറയുന്നു. ചെറുപ്പക്കാരാണ് ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരിലധികവും. ഇസ്‌ലാമിലേക്കുള്ള ഈ മാറ്റത്തിനു പിന്നില്‍ പലകാരണങ്ങളും ചൂണ്ടികാണിക്കപ്പെടുന്നു. പ്രാധാനമായും തങ്ങളുടെ മതത്തിലുള്ള പ്രത്യേകിച്ചും ത്രിയേകത്വത്തിലുള്ള സംശയങ്ങളാണ് പലരെയും ഇസ്‌ലാമിലേക്ക് നയിക്കുന്നത്. മതാന്തര കൂടിക്കാഴ്ചകളില്‍ ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ അതിന്റെ സൗന്ദര്യവും ലാളിത്യവും പലരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നു. സ്പെയിന്‍ വംശജരായ പലരെയും സ്പെയിനിന്റെ ഇസ്‌ലാമിക ചരിത്രം ഈ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഇസ്‌ലാംഓണ്‍വെബ് /കടപ്പാട്: ബിബിസി, ലാറ്റിന്‍ ടൈംസ് ബിബിസി റിപ്പോര്‍ട്ടിന് ഇവിടെ സന്ദര്‍ശിക്കുക
Leave A Comment