ഇറാനെതിരെ ആയുധ ഉപരോധം വീണ്ടും തുടരാന്‍ യു.എസ്
​ വാഷിങ്​ടണ്‍: കൊറോണ വൈറസ് ലോകത്തുടനീളം ശക്തമായി ദുരന്തം വിതക്കുന്നതിനിടെ വൈറസ് ഏറെ അപകടം വരുത്തിയ രാജ്യങ്ങളിലൊന്നായ ഇറാനെതിരെ നിലനില്‍ക്കുന്ന ആയുധ ഉപരോധം വീണ്ടും തുടരാന്‍ യു.എസ്​. ഇതിനായി അടുത്തു ചേരുന്ന രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന്​ യു.എസ്​ അറിയിച്ചു.

വിഷയത്തിൽ ബ്രിട്ടന്‍, ഫ്രാന്‍സ്​, ജര്‍മനി എന്നീ പ്രധാന രാജ്യങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രത്യേക പ്രതിനിധി ബ്രയാന്‍ ഹുക്ക്​ പറഞ്ഞു. പ്രമേയം 15 അംഗ രക്ഷാസമിതി കടക്കാന്‍ ഒമ്പത് അനുകൂല വോട്ടുകള്‍ വേണമെന്നതിനൊപ്പം റഷ്യ, ചൈന, യു.എസ്​, ഫ്രാന്‍സ്​, ബ്രിട്ടന്‍ എന്നിവയില്‍ ഒരാള്‍ എതിര്‍ക്കാതിരിക്കുകയും വേണം. എന്നാൽ പ്രമേയത്തെ എതിർക്കുമെന്ന് വ്യക്തമാക്കി റഷ്യ രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter