സാകിര്‍ നായികിനെ കൈമാറാൻ    ആവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡൽഹി: തെക്ക് കിഴക്കൻ മുസ്‌ലിം രാഷ്ട്രമായ മലേഷ്യയിൽ അഭയംതേടി ഇന്ത്യൻ മതപ്രഭാഷകന്‍ സാകിര്‍ നായികിനെ കൈമാറുന്നതിനായി മലേഷ്യന്‍ ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മതസാഹോദര്യം തകര്‍ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് നായികിനെതിരെ ചുമത്തിയിട്ടുള്ളത്. നായികി​​ന്‍റെ പാസ് പോര്‍ട്ട് റദ്ദാക്കിയ വിദേശകാര്യ മന്ത്രാലയം, നേരത്തെ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter