ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം വേണം-എം.കെ സ്റ്റാലിൻ
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മത വിവേചനത്തിൽ മനം നൊന്ത് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് മരണപ്പെട്ട സംഭവത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഫാത്തിമയുടെ മരണത്തില്‍ ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണം, വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം. കാമ്പസുകളിലെ കാവിവത്ക്കരണം അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. മത വിവേചനമാണ് ഫാത്തിമയുടെ മരണകാരണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതപരമായ കാരണങ്ങളാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന ഫാത്തിമയുടെ രക്ഷിതാക്കളുടെ ആരോപണം ഗുരുതരമായി കാണണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter