ഇറാൻ-സൗദി പ്രശ്നത്തിൽ മധ്യസ്ഥനായി ഇമ്രാൻഖാൻ
ഇസ്ലാമാബാദ്: മാസങ്ങളായി തുടരുന്ന ഇന്ന് ഇറാൻ-സൗദി അറേബ്യ ആദ്യ സംഘർഷം പരിഹരിക്കാനും ഇരുരാജ്യങ്ങൾക്കും ഇടയിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുൻകൈ എടുക്കുന്നു. ഇതിൻറെ ഭാഗമായി ആയി ഞായറാഴ്ച ഇമ്രാൻഖാൻ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തി. ഇറാൻ ടെ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ, ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി എന്നിവരുമായി ഈ വിഷയത്തിൽ ചർച്ച നടത്തും. പിന്നീട് സൗദിഅറേബ്യ സന്ദർശിക്കുന്ന ഇമ്രാൻ ഖാൻ ചർച്ചകളുടെ വിശദാംശങ്ങൾ സൗദിയെ ധരിപ്പിക്കുകയും യോജിപ്പിന്റെ സാധ്യതകൾ അന്വേഷിക്കുകയും ചെയ്യും. മധ്യസ്ഥ ശ്രമം വിജയിച്ചാൽ ഇസ്ലാമിക ലോകത്തെ രണ്ട് വൻശക്തികളുടെ യോജിപ്പിന് കളമൊരുങ്ങുകയും അത് മേഖലയുടെ സുസ്ഥിരവികസനത്തിന് വഴിവെക്കുകയും ചെയ്യും. മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളിലെ ഏക ആണവ ശക്തിയായ പാകിസ്ഥാന് നയതന്ത്ര മേഖലയിൽ സുപ്രധാനമായ സ്ഥാനം ലഭിക്കുകയും ചെയ്യും. മുസ്‌ലിം ലോകത്തെ കരുത്തനായ നേതാവായി ഇപ്പോൾ തന്നെ വാഴ്ത്തപ്പെടുന്ന ഇമ്രാൻഖാന്റെ തൊപ്പിയിലെ പൊൻതൂവൽ തന്നെയായിരിക്കും ആ വിജയം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter