ഒരു വർഷത്തെ ഇടവേളക്കുശേഷം ഫാറൂഖ് അബ്ദുല്ല പാർലമെന്റിലെത്തുന്നു
ന്യൂഡല്‍ഹി: ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല ഒരു വർഷത്തിലധികമുള്ള ഇടവേളക്കുശേഷം ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ പങ്കെടുക്കും. ,2019 ആഗസ്റ്റ് 5ന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല മോചനം ലഭിച്ച് മാസങ്ങള്‍ക്കു ശേഷമാണ് കശ്മീരിന് പുറത്തേക്ക് സഞ്ചരിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി ആയ ആർട്ടിക്കിൾ370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരിലെ മുഴുവന്‍ മത, രാഷ്ട്രീയ നേതാക്കളെയും കേന്ദ്രസര്‍ക്കാര്‍ തടവിലാക്കിയിരുന്നു. ഫാറൂഖ് അബ്ദുല്ലയെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മോചിപ്പിച്ചത്.

എല്ലാദിവസവും നാല് മണിക്കൂര്‍ സഭയില്‍ പങ്കെടുക്കുമെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈകൊണ്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ തടവിലായിരുന്നതിനാല്‍ ഫാറൂഖ് അബ്ദുല്ലയ്ക്കു പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. താൻ സ്വതന്ത്രനാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം പച്ചക്കള്ളമാണെന്നായിരുന്നു ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter