ഡൽഹി വംശഹത്യ കേസിൽ യെച്ചൂരിയെ പ്രതി ചേർക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
ന്യൂഡൽഹി: ഡൽഹി വംശഹത്യാ കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേർക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. യെച്ചൂരിക്ക് പിന്തുണയുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. വിഷയം പാർലമെന്റ് നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം എം.പി കെ.കെ രാഗേഷ് രാജ്യസഭയിൽ നോട്ടീസ് നൽകി.

അധിക കുറ്റപത്രത്തിലാണ് വംശഹത്യാ കേസിൽ ഗൂഢാലോചന നടത്തിയവരുടെ പട്ടികയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ഡൽഹി സർവകലാശാലാ പ്രഫസർ അപൂർവാനന്ദ് എന്നിവരെ ഡൽഹി പോലീസ് ഉൾപ്പെടുത്തിയത്. യെച്ചൂരി ഉൾപ്പെടെയുള്ളവരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ പരിഹസിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ഇൻഫർമേഷനും കുറ്റപത്രവും തമ്മിലുള്ള വ്യത്യാസം ഡൽഹി പോലീസിന് അറിയില്ലേയെന്ന് ചോദിച്ച കോൺഗ്രസ് സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി സിബിഐ, ഡൽഹി പോലീസ് എന്നിവരെ സർക്കാർ രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഉപയോഗിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter