അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത പ്രതിഷേധം
വാഷിങ്ടണ്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ ആളിക്കത്തുന്ന പ്രതിഷേധം അമേരിക്കയിലേക്കും പടർന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളിലുള്ള പ്രതിഷേധക്കാർ വ്യത്യസ്ത പരിപാടികളുമായി രംഗത്തെത്തി. ഓവര്‍സീസ് ഇന്ത്യന്‍ കൗണ്‍സില്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, വിവിധ മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലും ബോസ്റ്റണിലെ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുമാണ് പ്രതിഷേധങ്ങള്‍ നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങൾ കാരണം അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളും പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter