പൗരത്വ നിയമത്തിനെതിരെ വീണ്ടും അകാലിദൾ
അമൃത്സർ: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേങ്ങൾ അണമുറിയാതെ നടന്ന് കൊണ്ടിരിക്കെ വിഷയത്തിൽ വീണ്ടും എതിർപ്പ് അറിയിച്ച് ബിജെപിയുടെ സഖ്യ കക്ഷിയായ ശിരോമണി അകാലിദൾ രംഗത്ത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ് എന്നീ മതവിഭാഗങ്ങൾ ഒരു കുടുംബത്തെ പോലെയാണ് കഴിയുന്നതെന്നും ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും കൂടെ കൂട്ടണമെന്നും ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ പറഞ്ഞു. വ്യാഴാഴ്ച അമൃത്സറിൽ വെച്ച് നടത്തിയ പാർട്ടിയുടെ റാലിയെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം, വിദ്വേഷം പരത്തുകയല്ല, പരസ്പരം ആശ്ലേഷിക്കുകയാണ് വേണ്ടത്, മതേതര ജനാധിപത്യ രാജ്യത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്, മതേതരത്വം ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ തകർക്കും. അദ്ദേഹം പറഞ്ഞു നേരത്തെ പൗരത്വ വിഷയത്തിൽ എതിർപ്പ് അറിയിച്ച് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അകാലിദൾ മത്സരിച്ചിരുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter