മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന ആഹ്യാനവുമായി യു.പിയിലെ ഹിന്ദു പഞ്ചായത്ത്

മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരണമെന്ന വിചിത്ര ആവശ്യവുമായി യു.പിയിലെ മീററ്റില്‍ ചേര്‍ന്ന ഹിന്ദു പഞ്ചായത്ത്. ചൗധരി ചരണ്‍ സിങ്ങ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ബഹിഷ്‌കരണാഹ്യാനം.

സ്വാമി ആനന്ദ് സ്വരൂപ് മേധാവിയായ ശങ്കരാചാര്യ പരിഷത്ത് എന്ന സംഘടനയായ പരിപാടി സംഘടിപ്പിച്ചത്. 
'മുസ്‌ലിംകളോട് സഹകരിക്കണമെങ്കില്‍ അവര്‍ ഖുര്‍ആന്‍ വായിക്കുന്നത് നിര്‍ത്തണം, നമസ്‌കാരം ഉപേക്ഷിക്കുകയും വേണം, മുസ്‌ലിംകളില്‍ നിന്ന് ഒന്നും വാങ്ങില്ല എന്ന് തീരുമാനിക്കണം അവരെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി തകര്‍ത്താല്‍ അവര്‍ ഹിന്ദു മതത്തിലേക്ക് കടന്നുവരും,' ആനന്ദ സ്വരൂപ് പരിപാടിയില്‍ പറഞ്ഞു. സംഭവത്തില്‍ യു.പി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter