പള്ളികളിലെ ബാങ്ക് നിരോധിക്കണമെന്ന ആവശ്യം തള്ളി അലഹാബാദ്​ ഹൈക്കോടതിയുടെ വിധി
അലഹാബാദ്​: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപ്പിലാക്കിയ ലോക്ഡൗണിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഖാസിപൂര്‍, ഫറൂഖാബാദ്​, തുടങ്ങിയ ജില്ലകളിലെ മുസ്​ലിം പള്ളികളില്‍ ബാങ്ക്​വിളി നിരോധിക്കണമെന്ന ജില്ലാ അധികൃതരുടെ ആവശ്യം അലഹാബാദ്​ ഹൈക്കോടതി തള്ളി.

ബാങ്കുവിളി ഇസ്​ലാമി​​​ന്‍റെ അവിഭാജ്യ ഘടകമാണെന്ന്​ പറഞ്ഞ കോടതി മൈക്കോ ലൗഡ്‌സ്പീക്കറോ ഉപയോഗിക്കാതെ ബാങ്ക് വിളിക്കുന്നത് സംസ്ഥാനത്തെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളെ ബാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ഖാസിപൂര്‍ ജില്ലയിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്​.പി എം.പി അഫ്‌സല്‍ അന്‍സാരിയാണ്​ കോടതിയെ സമീപിച്ചത്​. ജില്ലാ ഭരണകൂടത്തി​​​ന്‍റെ അനുമതിയില്ലാതെ ലൗഡ്​സ്​പീക്കര്‍, ആംപ്ലിഫയര്‍ എന്നിവ ഉപയോഗിക്കരുതെന്നും കോടതി അറിയിച്ചിട്ടുണ്ട്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter