ഫാത്തിമ ലത്തീഫ് സംഭവം അവഗണിച്ചാൽ അടുത്ത ഇര നിങ്ങളുടെ മക്കളാവും- നജീബ് അഹ്മദിന്റെ മാതാവ്.
ന്യൂഡൽഹി: ഐ.ഐ.ടി മദ്രാസിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് മത വിവേചനത്തിൽ മനം നൊന്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നജീബ് അഹ്മദിന്റെ ഉമ്മ. അക്രമികളുടെ പ്രവർത്തികളെ അവഗണിക്കുന്നത് പുതിയ ഇരകളെ സൃഷ്ടിക്കുവാനേ വഴിവെക്കുകയുള്ളൂവെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് വ്യക്തമാക്കി. നിങ്ങൾ രോഹിത് വെമുലയെ അവഗണിച്ചപ്പോൾ നജീബ് അഹ്മദ് സംഭവം നടന്നു. നജീബിനെ നിങ്ങൾ അവഗണിച്ചപ്പോൾ പായൽ താദ് വിയുടെ സംഭവം നടന്നു. പായലിനെ അവഗണിച്ചപ്പോൾ ഫാത്തിമ ലത്തീഫ് സംഭവം അരങ്ങേറി. നിങ്ങൾ ഇപ്പോൾ ഫാത്തിമ ലത്തീഫിനെ അവഗണിച്ചാൽ നാളെ നിങ്ങളുടെ കുട്ടിയായിരിക്കും ആസ്ഥാനത്ത് ഉണ്ടാവുക. ഫാത്തിമ നഫീസ് കുറിച്ചു. ജെഎൻയു വിദ്യാർത്ഥി ആയിരുന്ന നജീബ് അഹ്മദ് എബിവിപി പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായതിന് പിന്നാലെ കാമ്പസിൽ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ഈ വിഷയത്തിൽ കാമ്പസിനകത്തും പുറത്തും നിരവധി സമരങ്ങളാണ് അരങ്ങേറിയത്. വീടിന്റെ അകത്തളങ്ങളിലായിരുന്ന ഉമ്മ ഫാത്തിമ നഫീസും സമരങ്ങളിലുടനീളം പങ്കെടുത്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter