റൗദാ ശരീഫ് ഞായറാഴ്ച മുതല്‍ തുറക്കുന്നു
ദമ്മാം: മദീനയിലെ മസ്ജിദുന്നബവിയിലും പുണ്യ പ്രവാചകൻ മുഹമ്മദ് നബിയുടെ അന്ത്യവിശ്രമസ്ഥലമായ റൗദാ ശരീഫിലും പൊതുജനങ്ങൾക്ക് ഈവരുന്ന ഞായറാഴ്ച മുതല്‍ സന്ദര്‍ശനം അനുവദിക്കുന്നു. മസ്ജിദുന്നബവിയില്‍ നിസ്‌കരിക്കുന്നതിനും റൗദ ശരീഫില്‍ സന്ദര്‍ശനം നടത്തുന്നതിനുമുള്ള അപേക്ഷകള്‍ ഇഅ്തമിര്‍നാ മൊബൈൽ ആപ്പ് മുഖേന സ്വീകരിച്ചു തുടങ്ങി. റൗദ ശരീഫ് സന്ദര്‍ശനം ഇഅ്തര്‍മര്‍നാ വഴി മുന്‍ കൂട്ടി അനുമതി ലഭിച്ച്‌ മാത്രമേ അനുവദിക്കുവെന്ന് മസ്ജിദുന്നബവി കാര്യാലയം വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്ദര്‍ശകരെ സ്വീകരിക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് ഉംറ നിർത്തിവെച്ചതിനൊപ്പം മദീന സന്ദർശനത്തിനും വിലക്കേർപ്പെടുത്തിയത്. റൗദ സന്ദർശനത്തിനും അനുമതി ലഭിക്കുന്നതോടെ ലോക രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് പ്രോട്ടോകോൾ പാലിച്ച് എല്ലാ പുണ്യ സ്ഥലങ്ങളും സന്ദർശിക്കാനാവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter