ദ്രാവിഡ, മുസ്ലിം പാർട്ടികൾ ശ്രീലങ്കൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു
  കൊളംബോ: ഡിഎംകെ, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, മണിത്തനെയാ മക്കൾ കച്ചി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈഗാൾ പാർട്ടി എന്നിവയുടെ പ്രതിനിധികൾ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ഡിഎംകെ ലോക്സഭ ഉപാധ്യക്ഷ കനിമൊഴി, ടി.എം.എം.കെ പ്രതിനിധി എംഎച്ച് ജവാഹിറുല്ല, ഐ.യു.എം.എൽ അധ്യക്ഷൻ പ്രഫസർ ഖാദർ മൊയ്തീൻ, ഇടി മുഹമ്മദ് ബഷീർ എംപി, കെ എം അബൂബക്കർ എം എൽ എ, നവാസ് ഗനി എം പി, വിടുതലൈ ചിരുതൈഗാൾ പാർട്ടി ട്രഷറർ മുഹമ്മദ് യൂസഫ്, ടി.എം.എം കെയുടെ പ്രതിനിധി ഹനീഫ എന്നിവരായിരുന്നു പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ശ്രീലങ്കയിലെ മുസ്ലിംകൾ, തമിഴർ, ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ എന്നിവർ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് പ്രതിനിധി സംഘം ചർച്ച ചെയ്തു. ശ്രീലങ്കൻ മുസ്ലിം കോൺഗ്രസ് അധ്യക്ഷൻ റഊഫ് ഹകീം യോഗത്തിന് ആശംസകൾ നേർന്നു. തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകത്തെ പ്രതിനിധീകരിച്ച് എം.എച്ച് ജവാഹിറുല്ല മുസ്ലിം പ്രശ്നങ്ങളെക്കുറിച്ച് ഒരു നിവേദനം സമർപ്പിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter