അൽ-അസ്ഹറിലെ പ്രമുഖ ഹദീസ് പണ്ഡിതൻ വിട ചൊല്ലി
കൈറോ: മുസ്‌ലിംലോകത്തെ വിഖ്യാതമായ അൽ-അസ്ഹർ സർവകലാശാലയിലെ ഹദീസ് പഠന വിഭാഗത്തിലെ പ്രൊഫസർ ആയിരുന്ന ഡോക്ടർ സഅദ് ജാവേശ് വിട പറഞ്ഞു. അദ്ദേഹത്തിന്റെ മയ്യത്ത് നമസ്കാരം അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ തന്നെ വെച്ചായിരിക്കും നടക്കുക. നൂറ്റാണ്ടുകളുടെ മഹത്തായ ചരിത്രമുള്ള, മുസ്‌ലിംലോകത്തെ മഹാപണ്ഡിത പ്രതിഭാശാലികൾ പഠിക്കുകയും അധ്യാപനം നടത്തുകയും ചെയ്ത അൽ അസ്ഹറിലെ ചില ഹദീസ് പഠന വിഭാഗത്തിലെ പ്രമുഖനായ അധ്യാപകനായിരുന്നു ഡോ: സഅദ് ജാവേശ്. വർഷങ്ങളായി അൽ അസ്ഹറിൽ അധ്യാപകനായി സേവനം ചെയ്തിരുന്ന അദ്ദേഹത്തിന് ഈജിപ്തിൽ നിന്നും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ശിഷ്യന്മാരുണ്ട്. വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള റിസർച്ച് പ്രബന്ധങ്ങൾ അദ്ദേഹം അവതരിപ്പിക്കാറുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter