സമസ്ത ട്രഷറർ ശൈഖുനാ സി കെ എം സ്വാദിഖ് മുസ്‌ലിയാർ വിട പറഞ്ഞു
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ട്രഷററും ജംഇയ്യത്തുൽ മുഅല്ലിമീൻ കാര്യദർശിയുമായ ശൈഖുനാ സി കെ എം സ്വാദിഖ് മുസ്‌ലിയാർ വിട പറഞ്ഞു. മണ്ണാർക്കാട് പുല്ലിശ്ശേരിയിലെ വസതിയിലായിരുന്നു ശൈഖുനയുടെ വഫാത്ത്. ഖബറടക്കം നാളെ രാവിലെ ഒമ്പതിന് നടക്കും.

1941 പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിൽ സൂപ്പി, ആമിന ദമ്പതികളുടെ മകനായാണ് ജനനം. 1968 ഏപ്രിൽ 8 ജാമിഅ നൂരിയ്യയിൽ നിന്ന് ബിരുദം നേടി. ആ വർഷം തന്നെ ആരംഭിച്ച ദർസ് 45 വർഷത്തോളം നീണ്ടുനിന്നു.

അധ്യാപന കാലഘട്ടത്തിൽ തന്നെ സമസ്തയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും പാലക്കാട് ജില്ലയിൽ സമസ്തയെ കെട്ടിപ്പടുക്കുന്നതിൽ നെടുനായകത്വം വഹിക്കുകയും ചെയ്തു. വിട പറയുമ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം, സുന്നി മഹല്ല് ഫെഡറേഷൻ നിർവാഹക സമിതി അംഗം, മുഅല്ലിം ക്ഷേമനിധി സംസ്ഥാന ചെയർമാൻ, ജാമിയ നൂരിയ്യ, നന്ദി ദാറുസ്സലാം എന്നീ സ്ഥാപനങ്ങളുടെ ഭരണസമിതിയംഗം, സമസ്ത എൻജിനീയറിങ് കോളേജ് കമ്മിറ്റി അംഗം, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് ജനറൽ സെക്രട്ടറി, എസ്കെജെഎംസിസി പ്രസിദ്ധീകരണങ്ങളായ അൽമുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകൾ എന്നിവയുടെ പ്രിന്റർ ആന്റ് പബ്ലിഷർ തുടങ്ങിയവയെല്ലാം അദ്ദേഹം അലങ്കരിച്ച പദവികളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter