ഇസ്‌ലാം ഓൺ വെബ്  ഇനി ഉര്‍ദു, കന്നഡ, ബംഗ്ല, തെലുഗു ഭാഷകളിലും: പുതിയ പോർട്ടലുകൾ ലോഞ്ച് ചെയ്തു

മലപ്പുറം: മലയാളത്തിൽ ഏറ്റവും വായനക്കാരുള്ള ഇസ്‍ലാമിക് വെബ്സൈറ്റ്, ഇസ്‌ലാം ഓൺ വെബ് കൂടുതൽ ഭാഷകളിലും. ഉര്‍ദു, കന്നഡ, ബംഗ്ല, തെലുഗു എന്നീ നാല് ഇന്ത്യന്‍ ഭാഷകളിലുമുള്ള വെബ്സൈറ്റിന്റെ പുതിയ പോർട്ടലുകളുടെ ലോഞ്ചിംഗ് കർമ്മം  ടീം മിഷന്‍ സോഫ്റ്റ്‌  ചെയര്‍മാന്‍  പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 

ജോദ്പൂര്‍ യൂണിവേഴ്സിറ്റി പ്രസിഡണ്ട്‌  പ്രൊഫ. അക്തര്‍ വാസിഅ,  പ്രമുഖ തെലുങ്ക് ചരിത്രകാരൻ സയ്യിദ് നസീർ അഹ്മദ് സാഹിബ്, ബംഗാളിലെ പ്രശസ്ത ശാസ്ത്രകാരൻ മുൻകിർ ഹുസൈൻ സാഹിബ്, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സുന്നി ദഅവതെ ഇസ്‌ലാമി പ്രബോധകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഖാരിഅ റിസ് വിൻ ഖാൻ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മിഷൻ സോഫ്റ്റ് സിഇഒ ഫൈസൽ നിയാസ് ഹുദവി ഇസ്‌ലാംഓണ്‍വെബിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഇസ്‌ലാം ഓൺ വെബ് സിഒഒ മജീദ് ഹുദവി അധ്യക്ഷത വഹിച്ചു.

ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ ഉറുദു ബിരുദധാരികളുടെ കൂട്ടായ്മയായ ഉര്‍ദു ഹാദിയയും ദാറുല്‍ ഹുദായുടെ കര്‍ണ്ണാടക, വെസ്റ്റ് ബംഗാള്‍, ആന്ധ്ര പ്രദേശ് കാമ്പസുകളിലെ വിദ്യാര്‍ത്ഥികളുമാണ് ഇതിന് മുന്‍കൈയ്യെടുക്കുന്നത്. ഈ ഭാഷകൾക്കു പുറമേ വെബ്സൈറ്റിന്റെ ഇംഗ്ലീഷ് വെര്‍ഷനും ഉടൻ പുറത്തിറങ്ങും.

2012 ജൂലൈ 27ന് തുടക്കം കുറിച്ച ഇസ്‌ലാം ഓൺ വെബ് പോര്‍ട്ടലിൽ നിലവിൽ മലയാളത്തിൽ മാത്രമാണുള്ളത്.. ഖുർആൻ ഓൺ വെബ്, ഫിഖ്ഹ് ഓൺവെബ്, സീറാ ഓൺവെബ്, മുസ്‌ലിംസ് ഓൺവെബ്, ലൈഫ് ഓൺ വെബ്, ഫത് വാ ഓൺവെബ്, റമദാൻ ഓൺവെബ്, ഹജ്ജ് ഓൺവെബ് എന്നിങ്ങനെ 8 സബ്പോര്‍ട്ടലുകളുമായി, ഏറ്റവും കൂടുതല്‍ ആളുകള്‍ അവലംബിക്കുന്ന, മലയാളത്തിലെ ഇസ്‍ലാമിക് വെബ്സൈറ്റാണ് ഇസ്‌ലാം ഓൺവെബ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter