ഇന്ത്യയിൽ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ല: ബിജെപി ബാന്ധവം ചൂണ്ടിക്കാട്ടി ദ വാൾ സ്ട്രീറ്റ്
ന്യൂഡൽഹി: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. വ്യാജസന്ദേശങ്ങളും, വിദ്വേഷപ്രചരണങ്ങളും തടയുന്നതിനുള്ള തങ്ങളുടെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണ് ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് സ്വീകരിക്കുന്നതെന്നും അന്താരാഷ്ട്രമാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

സ്ഥാപനത്തിന്റെ വിദ്വേഷ പരാമര്‍ശ നിയമം ബിജെപിയുടെ കാര്യത്തില്‍ നടപ്പാക്കാന്‍ ഇന്ത്യയിലെ ഒരു പ്രമുഖ ഫെയ്‌സ്ബുക്ക് എക്‌സിക്യൂട്ടീവ് മടിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തെലങ്കാന എംഎല്‍എ രാജ സിങ് റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരായി നടത്തിയ കലാപത്തിന് വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട ഒരു സന്ദേശത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. നടപടിയെടുക്കാതിരിക്കാന്‍ ഇടപെട്ടത് ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് പോളിസി എക്‌സിക്യൂട്ടീവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണകക്ഷിയിലെ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് തടസമാകുമെന്ന് എക്‌സിക്യൂട്ടീവ് അന്‍ഖി ദാസ് ജീവനക്കാരോട് പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter