ചൈനയിലെ മുസ്‌ലിംകള്‍ വംശഹത്യക്കിരയായിട്ടുണ്ടെന്ന് യു.എസ് കമ്മീഷന്‍ റിപ്പോര്‍ട്ട്

ചൈനയിലെ സിന്‍ജിയാങ്ങിലെ ഉയിഗൂറുകളെയും മറ്റു ന്യൂനപക്ഷ മുസ്‌ലിംകളെയും ചൈനയിലെ ഭരണകൂടം വംശഹത്യ നടത്തിയതിന് തെളിവുകള്‍ ലഭിച്ചതായി യു.എസ് കമ്മീഷന്‍.യു.എസ് കോണ്‍ഗ്രസിന്റെ ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്ന എക്‌സിക്യുട്ടീവ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിര്‍ബന്ധിത തെഴിലെടുപ്പിച്ച് വിളവെടുക്കുന്നതിനാല്‍ സിന്‍ജിയാങ്ങില്‍ നിന്ന് പരുത്തി,തക്കാളി എന്നിവയ്ക്ക് യു.സ് കസ്റ്റംസ് കഴിഞ്ഞ ദിവസം നിരോധനമേര്‍പ്പെടുത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷം സിന്‍ജിയാങ്ങില്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പശ്ചാത്തലത്തില്‍ ജോ ബെഡന്‍ ഭരണകൂടം ചെനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജിം മക്‌ഗൊവേണ്‍ ആവശ്യപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter