മലപ്പുറം ജില്ലക്ക് 51ആം പിറന്നാൾ
മലപ്പുറം: കേരളത്തിൽ മതസൗഹാർദ്ദത്തിനും ആദിഥേയത്വത്തിനും പേരുകേട്ട മലപ്പുറം ജില്ല രൂപീകരിച്ചിട്ട് ഇന്നേക്ക് 51 വർഷം തികയുന്നു. അന്‍പത്തി ഒന്നാം പിറന്നാളോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ജില്ലാ ഭരണകൂടം ആവിഷ്കരിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം എല്ലാം ഉപേക്ഷിക്കുകയായിരുന്നു.

ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് 1969 ജൂണ്‍ 16-ന് മലപ്പുറം ജില്ല രൂപീകൃതമാകുന്നത്. കോഴിക്കോടിന്‍റെയും പാലക്കാടിന്‍റെയും ഭൂപ്രദേശങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്താണ് ജില്ല പിറവി കൊണ്ടത്. ജില്ലാ രൂപീകരണത്തിന് 51 വര്‍ഷം പിന്നിടുമ്പോള്‍ സകല മേഖലകളിലും തലയുയര്‍ത്തി നില്‍ക്കുകയാണ് മലപ്പുറം.

ഒരു കാലത്ത് എസ്എസ്എൽസി വിജയശതമാനത്തിൽ ഏറെ പിന്നിലായിരുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കിയ വിജയഭേരി പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ വിജയികളുള്ള ജില്ലയായി മാറി. കഴിഞ്ഞ വർഷത്തോടെ ഏറ്റവും കൂടുതൽ എപ്ലസ് വാങ്ങിയ വിദ്യാർത്ഥികൾ ഉള്ള ജില്ല എന്ന പദവിയും കരസ്ഥമാക്കി. സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, അക്ഷയ തുടങ്ങിയ പദ്ധതികളിലൂടെ മലപ്പുറം രാജ്യത്തിന് മാതൃകയായി. വികസന രംഗത്തും വിദ്യാഭ്യാസ മേഖലയിലും മലപ്പുറം മുന്നിട്ടുനിന്നു.

മുസ്‌ലിം ലീഗ്, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയിരുന്ന സപ്ത കക്ഷി സർക്കാറാണ് 1969 ജൂൺ 16 ന് ജില്ല രൂപീകരിക്കുന്നത്. ജില്ലാ രൂപീകരണത്തെ എതിർത്തിരുന്ന ബിജെപിയുടെ പൂർവ രൂപമായിരുന്ന ജനസംഘം അടക്കമുള്ള വലതുപക്ഷ ശക്തികൾ കുട്ടി പാകിസ്ഥാൻ എന്നായിരുന്നു മലപ്പുറത്തെ വിളിച്ചിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter