തിഹാര്‍ ജയിലില്‍ മുസ്‌ലിംകള്‍ക്കൊപ്പം വ്രതമെടുത്ത് 150 ഓളം ഹൈന്ദവ തടവുകാര്‍
- Web desk
- May 16, 2019 - 13:22
- Updated: May 16, 2019 - 13:22
രാജ്യത്ത് ആള്‍ക്കൂട്ടവധവും ന്യൂനപക്ഷ അക്രമങ്ങളും വര്‍ധിക്കുന്ന കാലത്ത് വാര്‍ത്തയില്‍ വേറിട്ട് നില്‍ക്കുകയാണ് തിഹാര്‍ ജയില്‍.
വിശുദ്ധ റമദാന്‍ മാസത്തില്‍ മുസ്‌ലിംകളായ തടവുകാര്‍ക്കൊപ്പം മതസൗഹാര്‍ദ്ദം പങ്ക് വെച്ച് നോമ്പെടുത്തിരിക്കുകയാണ് 150 ഓളം ഹൈന്ദവതടവുകാര്‍.
കഴിഞ്ഞ വര്‍ഷം 59 ഓളം ഹൈന്ദവ തടവുകാര്‍ വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പെടുത്തിരുന്നു.
ഞങ്ങള്‍ അവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്, ഈ വര്‍ഷം നോമ്പെടുക്കുന്ന ഹൈന്ദവ സുഹൃത്തുക്കളുടെ എണ്ണം മൂന്നിരട്ടിയായിട്ടുണ്ട്, ഓരോരുത്തര്‍ക്കും നോമ്പെടുക്കാന്‍ അവരുടേതായ കാരണങ്ങള്‍ ഉണ്ട്. അധികപേരും മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പക്രടിപ്പിച്ചാണ് നോമ്പെടുക്കുന്നത്. അവിടുത്തെ തടവുപുള്ളികര്‍ പറഞ്ഞു.
16,665 തടവുകാരാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്, ഹിന്ദുക്കളും മുസ്‌ലിംകളുമായി 2,658 പേര്‍ നോമ്പെടുക്കുന്നുവെന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment