കൊറോണക്കാലത്തെ ന്യൂനപക്ഷ വേട്ട: വിമർശനവുമായി യുഎസ് മതകാര്യ കമ്മീഷൻ
വാഷിംഗ്ടൺ: കൊറോണ വൈറസ് ലോകത്തുടനീളം ദുരന്തം വിതക്കുന്ന അപകടകരമായ സാഹചര്യത്തിലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിൽ കടുത്ത വിമർശനവുമായി യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഗർഭിണിയായ സഫൂറ സർഗാർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിലാണ് വിമർശനവുമായി കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.

ഈ സമയത്ത് ഇത്തരം കാര്യങ്ങളിലല്ല സർക്കാർ ശ്രദ്ധിക്കേണ്ടതെന്നും ജനാധിപത്യപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത് എതിർ സ്വരങ്ങൾ അടിച്ചമർത്തുന്നത് ശരിയായ രീതിയല്ലെന്നുമാണ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. പൗരത്വ വിഷയത്തിലെ ന്യൂനപക്ഷ വേട്ടക്കെതിരെ മുമ്പും കമ്മീഷൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter