സൈനിക കോടതി പരിസരത്തെ സ്ഫോടനം: അഫ്ഗാൻ സമാധാന കരാർ അനിശ്ചിതത്വത്തിൽ
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗാർഡെസ് സൈനിക കോടതിക്ക് പരിസരത്ത് 5 പേരുടെ ജീവനെടുത്ത സ്ഫോടനത്ത തുടർന്ന് അഫ്ഗാൻ സമാധാന കരാർ അനിശ്ചിതത്വത്തിൽ.

ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് താലിബാൻ വ്യക്തമാക്കുകയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുകയും ചെയ്തിരുന്നെങ്കിലും ഇതിന് പിന്നിൽ താലിബാനാണെന്നാണ് സർക്കാർ ഉറപ്പിച്ചു പറയുന്നത്. ഇതേതുടർന്ന് ഏതു സമയത്തും ഏറ്റുമുട്ടലിന് തയ്യാറായിരിക്കാൻ അഫ്ഗാൻ പ്രസിഡണ്ട് അഷ്റഫ് ഗനി സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു.

നേരത്തെ അമേരിക്കയും താലിബാനും തമ്മിൽ സമാധാന കരാറിൽ ഒപ്പിട്ടിരുന്നെങ്കിലും താലിബാനും അഫ്ഗാൻ സർക്കാറും തമ്മിൽ പൂർണ യോജിപ്പിലെത്തിയിരുന്നില്ല. താലിബാൻ തടവുകാരെ വിട്ടയക്കണമെന്ന കരാറിലെ വ്യവസ്ഥ പാലിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. അമേരിക്കയുടെ കനത്ത സമ്മർദ്ദം മൂലമാണ് പിന്നീട് ഇരുന്നൂറിലേറെ താലിബാൻ തടവുകാരെ വിട്ടയക്കാൻ സർക്കാർ തയ്യാറായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter