സിറിയയിലെ സൈനിക നടപടി: തുർക്കിക്ക് നേരെ യുഎസ് ഉപരോധം
ദമസ്കസ്: വടക്കൻ സിറിയയിൽ സുരക്ഷിത മേഖല സ്ഥാപിക്കുവാൻ ലക്ഷ്യമിട്ടു കുട്ടികൾക്ക് നേരെ സൈനിക നീക്കം നടത്തുന്നതിനിടയിൽ തുർക്കിക്ക് നേരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. തുർക്കിയുമായി ധാരണയിലെത്തിയ പുതിയ വാണിജ്യ കരാറുകൾ റദ്ദാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുർക്കി മന്ത്രിസഭയിലെ പല പ്രമുഖരെയും യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അമേരിക്കയിലുള്ള അവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ഇടപാടുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വടക്കൻ സിറിയയിലെ തീവ്രവാദികളെ തുരത്തിയിട്ടല്ലാതെ യുദ്ധം നിർത്തില്ലെന്ന് തുർക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter