'വി നീഡ് ചന്ദ്രിക വീക്കിലി' ഹാഷ്ടാഗ് കാമ്പയിനുമായി സോഷ്യല്‍ മീഡിയ

രാജ്യത്തെ മുസ്‌ലിം-ദളിത് ന്വൂനപക്ഷ വിഷയങ്ങളിലും  സാഹിത്യ- സാംസ്‌കാരിക മണ്ഡലങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ പ്രമുഖ  വാരികയായ ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രിന്റിംഗ് അവസാനിപ്പിക്കുന്നതിനെതിരെ കാമ്പയിനുമായി സോഷ്യല്‍ മീഡിയ.

ചന്ദ്രിക ആഴ്ചപ്പതിപ്പ് സാസ്‌കാരിക മൂലധനമാണെന്നും സീതിസാഹിബും സി.എച്ചും കണ്ട ബൗദ്ധിക സ്വപ്‌നമാണെന്നും ഹാഷ്ടാഗുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.ഫാഷിസത്തിന്റെ ചിന്നംവിളികള്‍ക്കിടയില്‍ ചന്ദ്രിക വീക്കിലിയുടെ അസ്തമയം ന്വൂനപക്ഷത്തിന്റെ കീഴടങ്ങലായി കരുതുമെന്ന് മറ്റൊരു വായനക്കാരന്‍ നിരീക്ഷിക്കുന്നു.പൊതുമണ്ഡലത്തില്‍ സമുദായത്തിന്റെ ശബ്ദമാണ് ചന്ദ്രിക വീക്കിലി എന്നാണ് മറ്റൊരു അടിക്കുറിപ്പ്.

എം.ടിയും ഇടശ്ശേരിയും വള്ളത്തോളും ഉറൂബും പി.കുഞ്ഞിരാമന്‍ നായരും എം.മുകുന്ദനും തുടങ്ങി നിരവധി പ്രതിഭകള്‍ എഴുതിത്തെളിഞ്ഞ വാരിക കൂടിയാണ്  ചന്ദ്രിക, മാത്രമല്ല  സാമുഹിക-സാസ്‌കാരിക-സാഹിത്യ ചര്‍ച്ചകളിലും സംവാദങ്ങളിലുമായി വാരികക്ക് 86 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്.

ഈ കാമ്പയിനിലൂടെ നേതാക്കളുടെ കണ്ണു തുറക്കുമെന്നും പ്രിന്റിംഗ് അവസാനിപ്പിക്കില്ലെന്നുമാണ് സംഘടാകരുടെ പ്രതീക്ഷ. കാമ്പയിനുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നേതാക്കളുടെ സോഷ്യല്‍ മീഡിയ വാളുകള്‍ കാംപയിന്റെ ഭാഗമായി 'വീനീഡ് ചന്ദ്രിക വീക്കിലി' എന്ന കമന്റുകള്‍ പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter