പൗരത്വ ഭേദഗതി ബിൽ: ആസ്ട്രേലിയയിലും കനത്ത പ്രതിഷേധം
- Web desk
- Dec 17, 2019 - 06:07
- Updated: Dec 17, 2019 - 06:21
സിഡ്നി: പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകളല്ലാത്ത മറ്റു മതസ്ഥർക്ക്
പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി
ബില്ലിനെതിരെ ആസ്‌ട്രേലിയയിലും പ്രതിഷേധം. പ്രധാന നഗരങ്ങളായ മെൽബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് ഇന്ത്യൻ വംശജരുടെ പ്രതിഷേധം നടന്നത്.
വ്യത്യസ്ത ജാതി-മത-വംശങ്ങളില്‍ പെട്ട ആളുകള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്ന ഇന്ത്യയെ തകര്‍ക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുര്‍ഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആസ്ട്രേലിയ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമേന്തിയായിരുന്നു പ്രതിഷേധം. തെലുങ്കാനയിലെ കോൺഗ്രസ് എം.പി കോമതി വെങ്കിട്ട റെഡി ധർണ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലും ഇന്ത്യൻ വംശജ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment