പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ കാണുന്നു
ന്യൂഡൽഹി: പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന സിറ്റിസൺസ് അമെൻമെന്റ് ബില്ലിനെതിരെ (സിഎബി) രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നതിനിടെ ഇന്ന് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ സന്ദർശിക്കും. ജാമിയ മില്ലിയ്യയിൽ അലയടിച്ച ശക്തമായ പ്രതിഷേധം ഹൈദരാബാദ്, ഡൽഹി, ലഖ്നോ, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ക്യാമ്പസുകളിലേക്കെല്ലാം പടർന്നിരിക്കുന്ന സാഹചര്യത്തിലാണ് ബില്ലിന്റെ അപകടാവസ്ഥയെ ബോധ്യപ്പെടുത്തുവാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter