ദേവീന്ദർ സിങ്ങിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
- Web desk
- Jan 17, 2020 - 17:22
- Updated: Jan 17, 2020 - 17:42
ന്യൂഡൽഹി: തീവ്രവാദികള്‍ക്കൊപ്പം ഡൽഹിയിലേക്കുള്ള യാത്രയിൽ ഉന്നത പോലീസുദ്ദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ് സുരക്ഷാസേനയുടെ പിടിയിലായ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി കോൺഗ്രസ് .
ദേവീന്ദർ സിങ്ങിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് എഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ദേവീന്ദര്‍ സിങ് രാജ്യത്ത് ആക്രമണം ആസൂത്രണം ചെയ്യാന്‍ തീവ്രവാദികളെ സഹായിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം കശ്മീരില്‍ ഭീകരരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവീന്ദര്‍ സിംഗ് പിടിയിലായത്. ദേവീന്ദര്‍ സിങിന്റെ അറസ്റ്റ് ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു
ആരുടെ ഉത്തരവിലാണ് ദേവീന്ദര്‍ സിങ് പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രിയങ്ക ചോദിച്ചു. വിശദമായ അന്വേഷണം നടത്തണം. ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തീവ്രവാദികളെ സഹായിക്കുന്നത് രാജ്യദ്രോഹമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു തന്നെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് ഇയാളാണെന്ന് തൂക്കിലേറ്റുന്നതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment